താൾ:GaXXXIV5 1.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൨൭. Proverbs, XXVII. 319

3 കല്ലിന്നു ഘനവും മണലിന്നു തൂക്കവും
രണ്ടിലും ഭാരം ഏറയുള്ളതു ഭോഷന്റേ വ്യസനം.

4 ഊഷ്മാവിൻ കൊടൂരവും കോപത്തിൻ കവിച്ചലും,
എരിവിനോടു നില്പവൻ ആർ?

5 മറെച്ച സ്നേഹത്തിലും നല്ലതു
തുറന്ന ആക്ഷേപണം.

6 സ്നേഹിതന്റേ മുറിവുകൾ വിശ്വാസമുള്ളവ
പകയന്റേ ചുംബനങ്ങൾ വഴിഞ്ഞവ.

7 തൃപ്തി വന്ന ദേഹി തേങ്കട്ടയും ചവിട്ടും
വിശന്ന ദേഹിക്ക് എല്ലാ കൈപ്പും മധുരം.

8 തൻ കൂടിനെ വിട്ടുഴലുന്ന കുരികിൽ കണക്കനേ
സ്വസ്ഥലത്തെ വിട്ടുഴലുന്ന ആൾ.

9 ഹൃദയത്തെ സന്തോഷിപ്പിക്കുന്നതു തൈലസുഗന്ധങ്ങളും
മാനസാലോചനയാലേ തോഴന്റേ മാധുൎയ്യവും.

10 നിൻ തോഴനെയും അപ്പന്റേ തോഴനെയും വിടായ്കയും
നിൻ ആപത്തിൻ നാളിൽ സഹോദരന്റേ വീട്ടിൽ ചെല്ലായ്കയും,
ദൂരസഹോദരനിൽ അടുത്ത അയല്ക്കാരൻ നല്ലതല്ലോ.

11 എന്മകനേ, ജ്ഞാനിയാക എന്നാൽ എന്റേ ഹൃദയം സന്തോഷിക്കയും
എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറകയുമാം.

12 കൌശലക്കാരൻ തിന്മ കണ്ട് ഒളിച്ചുകൊണ്ട്
അജ്ഞന്മാർ കടന്നു പിഴ ഒപ്പിച്ചു (൨൦, ൩).

13 അവന്റേ വസ്ത്രം എടുത്തുകൊൾ അവൻ പരന് ഉത്തരവാദിയായല്ലോ
അന്യെക്കു വേണ്ടി അവന്റേ പണയം പറ്റിക്കൊൾ (൨൦, ൧൬).

14 നന്ന രാവിലേ മഹാശബ്ദത്താൽ കൂട്ടുകാരനെ അനുഗ്രഹിച്ചാൽ
അത് അവന് ശാപം എന്ന് എണ്ണപ്പെടും.

15 വന്മാരിയുടേ നാളിൽ നിരന്തരധാരയും
വഴക്കുകാരത്തിയും തമ്മിൽ ഒക്കും (൧൯, ൧൩);

16 അവളെ അടക്കുന്നവൻ കാറ്റിനെ അടക്കുന്നു
അവന്റേ വലങ്കൈ നെയി പിടിക്കും (പോലേ).

17 ഇരിമ്പിനാൽ ഇരിമ്പിന്നു മൂൎച്ച കൂടും
കൂട്ടുകാരന്റേ മുഖത്തിന്നു താൻ മൂൎച്ച വരുത്തേണ്ടു.

18 അത്തിയെ സൂക്ഷിക്കുന്നവൻ അതിന്റേ പഴം ഭുജിക്കും,
തന്റേ യജമാനനെ കാക്കുന്നവനു തേജസ്സ് ഉണ്ടാകും.

19 വെള്ളത്തിൽ മുഖത്തിന്നു മുഖം (കാണും) പോലേ തന്നേ
മനുഷ്യഹൃദയത്തിന്നു മനുഷ്യൻ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/329&oldid=190018" എന്ന താളിൽനിന്ന് ശേഖരിച്ചത്