താൾ:GaXXXIV5 1.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

310 Proverbs, XXIII. സദൃശങ്ങൾ ൨൩.

23 അവരുടേ വ്യവഹാരത്തെ യഹോവ എടുക്കയും
അവരെ അപഹരിക്കുന്നവരേ പ്രാണനെ അപഹരിക്കയും ചെയ്യുമല്ലോ.

24 കോപകൎത്താവിനോടു മമതയും
ഊഷ്മാക്കളുടേ ആളിനോടു ചേൎച്ചയും അരുതു;

25 അല്ലാഞ്ഞാൽ അവരുടേ ഞെറികളെ നീ ശീലിക്കയും
നിന്റേ ദേഹിക്കു കണി ലഭിക്കയും ചെയ്യും.

26 കൈയടിക്കുന്നവരിൽ
കടങ്ങൾ്ക്ക് ഉത്തരവാദികളായവരിൽ കൂടല്ല;

27 വീട്ടുവാൻ നിണക്ക് ഇല്ലാഞ്ഞാൽ
നിന്റേ കീഴിൽനിന്നു മെത്തയെ അവൻ എടുപ്പാൻ എന്തു?

28 നിന്റേ അപ്പന്മാർ വെച്ച
പണ്ടേത്തേ അതിരിനെ നീക്കൊല്ല.

29 തന്റേ പ്രവൃത്തിയിൽ ചുറുക്കുള്ള പുരുഷനെ കണ്ടാൽ
ഇവൻ രാജാക്കളുടേ മുമ്പിൽ നിന്നുകൊള്ളും,
നീചന്മാരുടേ മുമ്പിൽ നില്പാൻ തോന്നാതു.

൨൩. അദ്ധ്യായം.

1 വാഴുന്നോനോടു കൂടേ ഭക്ഷിപ്പാൻ ഇരുന്നാൽ
നിന്റേ മുമ്പാകേ ഉള്ളവനെ വിചാരിച്ചുകൊണ്ടു,

2 നീ കൊതിയൻ എന്നു വരികിൽ
തൊണ്ടെക്കു കത്തി ഇട്ടുകൊൾ്ക.

3 ചതിയപ്പമാകകൊണ്ട്
അവന്റേ രസപദാൎത്ഥങ്ങളെ ആഗ്രഹിക്കരുതു.

4 സമ്പന്നനാവാൻ അദ്ധ്വാനിക്കരുതു
ഈ നിന്റേ വിവേകത്തെ വെച്ചൊഴിക;

5 (പക്ഷേ) നിന്റേ കണ്ണുകൾ അതിലേക്കു പറന്നിട്ട് അത് ഇല്ലാതാകേണം
വാനത്തേക്കു പറക്കും കഴുകു പോലേ [എന്നോ?
(സമ്പത്തു) തനിക്കു ചിറകുകളെ ഉണ്ടാക്കും നിശ്ചയം.

6 ചീത്തക്കണ്ണുള്ളവന്റേ അപ്പം തിന്നുകയും
അവന്റേ രസപദാൎത്ഥങ്ങളെ ആഗ്രഹിക്കയും അരുതു;

7 അവൻ മനസ്സിൽ നിദാനിക്കും പോലേ അത്രേ അവൻ ആകുന്നതു,
തിന്നു കുടിച്ചോളു എന്നു നിന്നോടു പറഞ്ഞാലും
അവന്റേ ഹൃദയം നിന്നോടുള്ളതല്ല;

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/320&oldid=189998" എന്ന താളിൽനിന്ന് ശേഖരിച്ചത്