താൾ:GaXXXIV5 1.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൨൩. Proverbs, XXIII. 311

8 നീ തിന്ന കഷണവും കക്കി
നിന്റേ മനോഹരവാക്കുകളെ നഷ്ടമാക്കിക്കളയും.

9 മൂഢന്റേ ചെവികളിൽ പറയൊല്ല
നിന്റേ ചൊല്ലുകളുടേ ബോധം അവൻ നിരസിക്കുമല്ലോ.

10 പണ്ടേത്തേ അതിരിനെ നീക്കൊല്ല (൨൨, ൨൮)
അനാഥരുടേ വയലിൽ ആക്രമിക്കയും അരുതു;

11 അവരുടേ വീണ്ടെടുപ്പുകാരൻ ശക്തനല്ലോ
അവരുടേ വ്യവഹാരത്തെ അവൻ നിന്നോടു വ്യവഹരിക്കും.

12 ശിക്ഷയിലേക്കു നിന്റേ ഹൃദയവും
അറിവിൻ മൊഴികളിലേക്കു നിൻ ചെവികളെയും കൊണ്ടുവരിക.

13 പൈതലിന്നു ശിക്ഷയെ മുടക്കായ്ക
അവനെ വടി കൊണ്ടു അടിച്ചാൽ ചാകയില്ല (൧൯, ൧൮).

14 നീ വടി കൊണ്ട് അടിച്ചിട്ട്
അവന്റേ ദേഹിയേ പാതാളത്തിൽനിന്ന് ഉദ്ധരിക്കും.

15 എന്മകനേ, നിന്റേ ഹൃദയത്തിന്നു ജ്ഞാനം ഉണ്ടായാൽ
എന്റേ ഹൃദയവും എന്റേതു കൂടേ സന്തോഷിക്കും,

16 എന്റേ ഉൾ്പൂവും ഉല്ലസിക്കും
നിന്റേ അധരങ്ങൾ നേർ ഉരെക്കയിൽ തന്നേ.

17 നിന്റേ ഹൃദയം പാപികളിൽ അല്ല
യഹോവാഭയത്തിലത്രേ എല്ലാനാളും എരിവു ഭാവിപ്പൂതാക;

18 പിൻകാലം ഉണ്ടാകയാൽ
നിന്റെ പ്രത്യാശ അറ്റു പോകയില്ലല്ലോ.

19 എന്മകനേ, നീ കേട്ടുകൊണ്ടു ജ്ഞാനിയാക
ഹൃദയത്തെ വഴിക്കേ നടത്തിക്കൊൾ്ക.

20 വീഞ്ഞിൽ മദിക്കുന്നവരിലും
മാംസം മുടിക്കുന്നവരിലും കൂടൊല്ല,

21 കാരണം മദ്യപന്നും മുടിയന്നും അവകാശമില്ലാതാകും
അതിനിദ്ര ചീളകളെ ഉടുപ്പിക്കയും ആം.

22 നിന്നെ ജനിപ്പിച്ച അപ്പനെ കേൾ്ക്ക
മൂക്കയാൽ നിന്റേ അമ്മയെ നിരസിക്കയും ഒല്ല;

23 ജ്ഞാനം ശിക്ഷ വിവേകം ഇവയുമായി
സത്യത്തെ സമ്പാദിക്കയും വില്ക്കായ്കയും വേണം;

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/321&oldid=190000" എന്ന താളിൽനിന്ന് ശേഖരിച്ചത്