താൾ:GaXXXIV5 1.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൨൨. Proverbs, XXII. 309

8 അക്രമം വിതെക്കുന്നവൻ അകൃത്യം കൊയ്യും
അവന്റേ ചീറ്റത്തിൽ ദണ്ഡു ക്ഷയിച്ചു പോകും.

9 നല്ല കണ്ണുള്ളവനേ അനുഗ്രഹിക്കപ്പെടൂ
തന്റേ അപ്പത്തിൽനിന്നു ദീനന്നു കൊടുക്കയാൽ തന്നേ.

10 പിണക്കു പുറത്താവാൻ പരിഹാസിയെ ആട്ടിക്കളക
പിന്നേ വഴക്കും ഇളപ്പവും ഒഴിയും.

11 ഹൃദയശുദ്ധി അധരങ്ങടേ ലാവണ്യം
ഇവറ്റെ സ്നേഹിക്കുന്നവന്നു രാജാവ് തന്നേ തോഴൻ (ആകും).

12 യഹോവയുടേ കണ്ണുകൾ അറിവിനെ സൂക്ഷിക്കുന്നു
തോല്പിക്കുന്നവന്റേ വാക്കുകളെ അവൻ ചൊട്ടിക്കയും ചെയ്യുന്നു.

13 തെരുവിൽ സിംഹം ഉണ്ടു, വീഥികളുടേ നടുവിൽ
ഞാൻ കൊല്ലപ്പെടും. എന്നു മടിയൻ പറഞ്ഞു.

14 പരസ്ത്രീകളുടേ വായ് ആഴമുള്ള കുഴി
യഹോവയുടേ വ്യസനത്തിൻ പാത്രമായവൻ അതിലേ വീഴും.

15 ബാലന്റേ ഹൃദയത്തിൽ ഭോഷത്വം കെട്ടി നില്ക്കുന്നു
ശിക്ഷയുടേ വടി അതിനെ അകറ്റും,

16 ദീനനെ പീഡിപ്പിച്ചാൽ അവനു ലാഭത്തിന്ന(ാം)
സമ്പന്നന്നു കൊടുക്കുന്നവൻ (തനിക്കു) മുട്ടിന്നത്രേ.

ജ്ഞാനികളുടേ വാക്കുകൾ.

(൨൨, ൧൭— ൨൪, ൩൪).

17 നിന്റേ ചെവി ചാച്ചു ജ്ഞാനികളുടേ വാക്കുകളെ (൧, ൬) കേട്ടു
എൻ അറിവിലേക്കു ഹൃദയത്തെ ചേൎത്തുകൊൾ്ക.

18 നീ അവറ്റെ കരളിൽ കാത്തുകൊണ്ടാൽ മനോഹരം തന്നേ
നിന്റേ അധരങ്ങളുടേ മേൽ അവ ഒക്കത്തക്ക ഊന്നി നിന്നേ ആവു.

19 നിന്റേ ആശ്രയം യഹോവയിൽ ആവാന്തന്നേ
ഞാൻ ഇന്നു നിന്നെ അറിയിക്കുന്നതു സാക്ഷാൽ നിന്നെ അത്രേ.

20 സത്യമൊഴികളുടേ പരമാൎത്ഥം നിന്നെ അറിയിപ്പാനും
നിന്നെ അയക്കുന്നവൎക്കു നീ ഉണ്മയിൽ മൊഴികളെ തിരികേ വരുത്തുവാ

21 ഞാൻ മന്ത്രണങ്ങളോടും അറിവിനോടും [നും
നിണക്കു കാതൽച്ചൊല്ലുകളെ എഴുതിയിട്ടില്ലയോ.

22 ദീനനാകയാൽ ദീനനോടു പിടിച്ചു പറിക്കയും
പടിവാതുക്കൽ സാധുവിനെ ചവിട്ടി നടക്കയും ഒല്ലാ;

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/319&oldid=189996" എന്ന താളിൽനിന്ന് ശേഖരിച്ചത്