താൾ:GaXXXIV5 1.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൨൧. Proverbs, XXI. 307

7 ന്യായം ചെയ്വാൻ വിരോധിക്കയാൽ
ദുഷ്ടന്മാരുടേ കലാപം അവരെ ഇഴെച്ചു കളയും.

8 ദുൎഭരക്കാരന്റേ വഴി അകടുവികടു
നിൎമ്മലന്റേ പ്രവൃത്തി നേരേ തന്നേ.

9 വഴക്കുകാരത്തിയുള്ള കൂട്ടുവീട്ടിലും
മേല്പുരക്കോണിൽ വസിക്കുന്നതും നല്ലു.

10 ദുഷ്ടന്റേ ദേഹി തിന്മ കൊതിക്കുന്നു
അവനോടു തോഴനും കനിവു കിട്ടാതു.

11 പരിഹാസി പിഴ കൊടുത്താൽ അജ്ഞനു ജ്ഞാനം ഉണ്ടാകും
ജ്ഞാനിക്കു ബോധം നല്കിയാൽ അറിവു ലഭിക്കും.

12 നീതിയുള്ള(ദേ)വൻ ദുഷ്ടന്റേ ഭവനത്തെ ബോധിച്ചുകൊണ്ടു
ദുഷ്ടരെ തിന്മയിൽ അകപ്പെടുത്തുന്നു.

13 എളിയവന്റേ കൂററിന്നു ചെവി പൊത്തുന്നവൻ
കൂടേ ഒരിക്കൽ നിലവിളിച്ചു ഉത്തരം കേളാതേ പോം.

14 രഹസ്യത്തിങ്കലേ സമ്മാനം കോപത്തെയും
മടിയിലേക്കു കൈക്കൂലി കൊടിയ ഊഷ്മാവിനെയും മാറ്റും.

15 ന്യായം ചെയ്ക നീതിമാന്നു സന്തോഷം
അകൃത്യം പ്രവൃത്തിക്കുന്നവൎക്ക് ഇടിവ് (൧൦, ൨൯).

16 സുബോധവഴിയെ വിട്ടു തെറ്റുന്ന മനുഷ്യൻ
പ്രേതന്മാരുടേ സഭയിൽ അമരും.

17 സന്തോഷത്തെ സ്നേഹിക്കുന്നവൻ മുട്ടിന്ന് ആളാകുന്നു
വീഞ്ഞും നെയ്യും സ്നേഹിക്കുന്നവൻ ധനവാനാകയില്ല.

18 ദുഷ്ടൻ നീതിമാനു വീണ്ടെടുപ്പിൻ വിലയാകും
നേരുള്ളവൎക്കു പകരം തോല്പിക്കുന്നവനത്രേ.

19 മരുഭൂമിയിൽ വസിക്കുന്നതു
വഴക്കുകാരത്തിയോടുള്ള വ്യസനത്തിലും നല്ലു (൯).

20 മനോഹരനിധിയും നെയ്യും ജ്ഞാനിയുടേ കുടിയിലത്രേ
മനുഷ്യപ്പൊട്ടൻ അതിനെ വിഴുങ്ങിക്കളയും.

21 നീതിദയകളെ പിന്തുടൎന്നാൽ
ജീവനും നീതിയും തേജസ്സും കണ്ടെത്തും.

22 വീരന്മാരുടേ നഗരത്തിൽ ജ്ഞാനി കരേറി
അവർ ആശ്രയിച്ച ബലത്തെ കിഴിച്ചു കളഞ്ഞു.


20*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/317&oldid=189992" എന്ന താളിൽനിന്ന് ശേഖരിച്ചത്