താൾ:GaXXXIV5 1.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

306 Proverbs, XXI. സദൃശങ്ങൾ ൨൧.

22 തിന്മെക്കു ഞാൻ പകരം ചെയ്യട്ടേ എന്നു പറയല്ലേ
യഹോവയെ കാത്തിരിക്ക അവൻ നിന്നെ രക്ഷിക്കും.

23 കല്ലും കല്ലും യഹോവെക്കു വെറുപ്പ (൧൦)
കള്ളത്രാസു നന്നല്ല (൧൧, ൧).

24 വീരന്റേ നടകൾ യഹോവയിൽനിന്നത്രേ
മനുഷ്യനു തൻ വഴി എങ്ങനേ തിരിയും?

25 വിശുദ്ധം എന്നു ജല്പിച്ചു പോകുന്നതും
നേൎന്ന ശേഷമത്രേ നിദാനിച്ചു കൊള്ളുന്നതും മനുഷ്യനു കണി തന്നേ.

26 ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ ചേറുകയും
അവരുടേ മേൽ ഉരുളിനെ തെളിക്കയും ചെയ്യുന്നു.

27 മനുഷ്യന്റേ ഉയിർ ഉടലിന്റേ അകങ്ങളെ ഒക്കയും
ആരാഞ്ഞു വ്യാപിക്കുന്ന യഹോവയുടേ വിളക്കു തന്നേ.

28 ദയാസത്യങ്ങൾ രാജാവിനെ സൂക്ഷിക്കും
അവൻ ദയയാലേ തൻ സിംഹാസനത്തെ ഊന്നിക്കും.

29 യുവാക്കൾ്ക്ക് അലങ്കാരം അവരുടേ ഊക്കു തന്നേ
വൃദ്ധന്മാരുടേ പ്രഭയോ നര.

30 ആകായ്മയെ തുടെച്ചു കളയുന്നതു അടിപ്പിണരുകൾ
ഉടലിന്റേ അകങ്ങളിൽ (തട്ടുന്ന) മുറിവുകൾ തന്നേ.

൨൧. അദ്ധ്യായം.

1 രാജാവിൻ ഹൃദയം യഹോവാക്കയ്യിൽ നീൎത്തോടുകൾ പോലേ
ഇഷ്ടമുള്ളേടത്തേക്ക് അതിനെ തിരിക്കും.

2 തന്റേ വഴികൾ ഒക്കയും തനിക്കു നേർ എന്നു തോന്നും
ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ യഹോവ അത്രേ (൧൬, ൨).

3 ബലിയിലും യഹോവെക്കു ഗ്രാഹ്യമായതു
നീതിയും ന്യായവും ചെയ്ക തന്നേ.

4 കണ്ണുകളെ ഉയൎത്തുക ഹൃദയം നീട്ടുക—
ദുഷ്ടരുടേ വിളക്കു പാപമാത്രം.

5 ഉത്സാഹിയുടേ വിചാരങ്ങൾ നേട്ടത്തിന്നത്രേ
ബദ്ധപ്പെടുംതോറും മുട്ടിലേക്കത്രേ.

6 കള്ളനാവിനാൽ നിക്ഷേപങ്ങളെ വരുത്തുന്നതോ,
മരണം അന്വേഷിക്കുന്നവൎക്ക് പാറി പോകുന്നൊരു വീൎപ്പു തന്നേ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/316&oldid=189991" എന്ന താളിൽനിന്ന് ശേഖരിച്ചത്