താൾ:GaXXXIV5 1.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൨൦. Proverbs, XX. 305

5 പുരുഷഹൃദയത്തിലേ ആലോചന ആഴമുള്ള വെള്ളം (൧൮, ൪)
വിവേകക്കാരൻ അതിനെ കോരി എടുക്കും.

6 അനേകമനുഷ്യർ ദയ കാട്ടുന്നവനോട് എത്തും
എങ്കിലും വിശ്വസ്തപുരുഷനെ കണ്ടെത്തുന്നത് ആർ!

7 തൻ തികവിൽ നടന്നുകൊള്ളുന്നവനേ നീതിമാൻ
പിന്നേതിൽ അവന്റേ മക്കളും ധന്യർ!

8 ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ്
കണ്ണുകൾ കൊണ്ട് എല്ലാ തിന്മയെയും ചേറിക്കളയുന്നു.

9 എൻ ഹൃദയത്തെ ഞാൻ നിൎമ്മലീകരിച്ചു (സങ്കീ. ൭൩, ൧൩)
എൻ പാപത്തിൽനിന്നു ശുദ്ധനായ്വന്നു എന്നു പറവത് ആർ?

10 കല്ലും കല്ലും നാഴിയും നാഴിയും
ഈ രണ്ടും യഹോവെക്കു വെറുപ്പു (൧൭, ൧൫).

11 ബാലനും കൂടേ അവന്റേ ചേൽ
നിൎമ്മലമാകുമോ നേരുള്ളതോ എന്ന് സ്വക്രിയകളാലേ തിരിഞ്ഞു വരും.

12 കേൾ്ക്കുന്ന ചെവി കാണുന്ന കണ്ണു
ഈ രണ്ടും യഹോവ ഉണ്ടാക്കി.

13 വസ്തു പോയ്പോകാതിരിപ്പാൻ ഉറക്കം സ്നേഹിക്കൊല്ല
കണ്മിഴിക്ക ആഹാരതൃപ്തനാക.

14 വിടക്കു വിടക്കു എന്നു ചൊല്ലി കൊള്ളുന്നവൻ
ചെന്നിട്ടു തന്നെ താൻ പ്രശംസിക്കും.

15 പൊന്നും ഉണ്ടു മുത്തുകളും പെരുകും
വിലയേറിയ പദാൎത്ഥമോ അറിവുള്ള അധരങ്ങൾ.

16 അവന്റേ വസ്ത്രം എടുത്തു കൊൾ അവൻ പരന് ഉത്തരവാദിയായല്ലോ
അന്യൎക്കു വേണ്ടി അവന്റേ പണയം പറ്റിക്കൊൾ.

17 കള്ള ആഹാരം തനിക്കു മതൃക്കും
പിന്നേ വായിൽ ചരൽ നിറയും.

18 മന്ത്രണത്താലേ വിചാരങ്ങൾ ഉറക്കേ ഉള്ളു
നയസാമൎത്ഥ്യത്താലേ യുദ്ധം ചെയ്ക.

19 നുണയനായി നടക്കുന്നവൻ രഹസ്യത്തെ വെളിപ്പെടുത്തുന്നു (൧൧, ൧൩)
അധരങ്ങളെ പിളൎക്കുന്നവനോട് ഇടപെടൊല്ല.

20 അമ്മയപ്പന്മാരെ ശപിക്കുന്നവന്
അന്ധതമസ്സിൽ വിളക്കു കെടും.

21 ആദിയിൽ പിശുക്കി നേടിയ അവകാശത്തിന്ന്
അന്തം അനുഗ്രഹിക്കപ്പെടാതു.


20

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/315&oldid=189989" എന്ന താളിൽനിന്ന് ശേഖരിച്ചത്