താൾ:GaXXXIV5 1.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

304 Proverbs, XX. സദൃശങ്ങൾ ൨൦

19 കടുങ്കോപി പിഴ ഒപ്പിക്കട്ടേ
അല്ലാഞ്ഞാൽ നീ ഉദ്ധരിച്ചാൽ ഇനി അധികമാക്കും.

20 മന്ത്രണം കേട്ടു ശിക്ഷയെ ഏറ്റുകൊൾ്ക
നിന്റേ ഭാവിയിൽ ജ്ഞാനി ആവാന്തന്നേ (൧൨, ൧൫).

21 ഒരുവന്റേ ഹൃദയത്തിൽ വളരേ വിചാരങ്ങൾ ഉണ്ടെങ്കിലും
യഹോവയുടേ ആലോചന നില്ക്കേയുള്ളു.

22 മനുഷ്യന്റേ ആഗ്രഹമായത് അവന്റേ ദയ തന്നേ
കപടക്കാരനിൽ ദരിദ്രനും നല്ലു.

23 യഹോവാഭയം ജീവങ്കലേക്കു തന്നേ
(ആയതിനാൽ) തിന്മ സന്ദൎശിക്കാതേ തൃപ്തനായി രാ പാൎക്കാം.

24 മടിയൻ തളികയിൽ കൈകഴിച്ചിട്ടു
തൻ വായിലേക്കു മടക്കുവാനും വഹിയാ.

25 പരിഹാസിയെ നീ അടിച്ചാൽ അജ്ഞനു കൌശലം വരും,
വിവേകിയെ ആക്ഷേപിച്ചാൽ അവന് അറിവ് ബോധിക്കും.

26 അഛ്ശനെ ഹേമം ചെയ്തു അമ്മയെ ആട്ടുന്നവൻ
നിന്ദ്യപുത്രനും കുത്സിതനും തന്നേ.

27 അറിവിൻ മൊഴികളെ വിട്ടുഴലുവാൻ (തോന്നിയാൽ)
ശിക്ഷയെ കേൾ്ക്കുന്നത് എൻ മകനേ, മതിയാക്കുക!

28 വല്ലായ്മയുള്ള സാക്ഷി ന്യായത്തെ പരിഹസിക്കും
ദുഷ്ടരുടേ വായി അകൃത്യം വിഴുങ്ങിക്കളയും.

29 പരിഹാസികൾ്ക്കു ന്യായദണ്ഡങ്ങളും
മൂഢരുടേ മുതുകിന്നു തല്ലുകളും ഒരുങ്ങി കിടക്കുന്നു.

൨൦. അദ്ധ്യായം.

1 വീഞ്ഞു പരിഹാസി, മദ്യം അലമ്പല്ക്കാരൻ
ആയതിൽ ഉഴലുന്നവൻ ആരും ജ്ഞാനിയാകയില്ല.

2 കോളരി അലറുമ്പോലേ രാജത്രാസം (൧൯, ൧൨)
അവനെ രോഷിപ്പിക്കുന്നവൻ സ്വദേഹിക്കു നേരേ പിഴെക്കുന്നു.

3 വിവാദത്തിൽനിന്ന് ഒഴിയുക പുരുഷന് തേജസ്സ്
എല്ലാമൂഢനും കയൎത്തു പോകും.

4 ഹിമകാലം വന്നാൽ മടിയൻ ഉഴുകയില്ല
കൊയ്ത്തിൽ അവൻ ചോദിച്ചാൽ കിട്ടുകയും ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/314&oldid=189987" എന്ന താളിൽനിന്ന് ശേഖരിച്ചത്