താൾ:GaXXXIV5 1.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

308 Proverbs, XXII. സദൃശങ്ങൾ ൨൨.

23 വായും നാവിനെയും കാക്കുന്നവൻ
ഞെരുക്കങ്ങളിൽനിന്നു സ്വദേഹിയെ കാക്കുന്നു.

24 ചീൎത്തുകൊള്ളുന്ന ഗൎവ്വിക്കു പരിഹാസി എന്നു പേർ
ഗൎവ്വത്തിന്റേ തിളപ്പിൽ ചെയ്തു പോരുന്നു.

25 മടിയന്റേ കൊതി അവനെ കൊല്ലും
പണി ചെയ്വാൻ കൈകൾ വിരോധിക്കയാൽ തന്നേ.

26 എല്ലാനാളും കൊതി കൊതിച്ചാലും
നീതിമാൻ കോടാതേ കൊടുക്കും.

27 ദുഷ്ടന്മാരുടേ ബലി വെറുപ്പത്രേ (൧൫, ൮)
അതിനെ ദുശ്ചിന്തെക്കായി കഴിച്ചാൽ പിന്നേയോ

28 കപടസാക്ഷി കെടും,
കേൾ്ക്കുന്ന പുരുഷൻ എന്നേക്കും ഉരിയാടും.

29 ദുഷ്ടപുരുഷൻ മുഖത്തിന്നു തിറം കൂട്ടുന്നു
നേരുള്ളവൻ തൻ വഴികളെ സ്ഥിരമാക്കുന്നു.

30 യഹോവെക്ക് എതിർ ജ്ഞാനം ഇല്ല
വിവേകവും ഇല്ല ആലോചനയും ഇല്ല.

31 പടനാളേക്കു കുതിര ഒരുങ്ങി നില്ക്കുന്നു
ജയരക്ഷയോ യഹോവെക്കുള്ളു.

൨൨. അദ്ധ്യായം.

1 ബഹുസമ്പത്തിലും മേത്തരമായതു പേർ തന്നേ
വെള്ളിയിലും പൊന്നിലും കൃപ നല്ലു.

2 സമ്പന്നനും ദരിദ്രനും തമ്മിൽ മുട്ടുന്നു
അവരെ എപ്പേരും ഉണ്ടാക്കിയതു യഹോവ തന്നേ.

3 കൌശലക്കാരൻ തിന്മ കണ്ട് ഒളിച്ചു കൊണ്ടു
അജ്ഞന്മാർ കടന്നു പിഴ ഒപ്പിക്കേണ്ടി വരും.

4 താഴ്മയുടേ അനുഭവമായതു യഹോവാഭയം
സമ്പത്തും തേജസ്സും ജീവനും തന്നേ.

5 വക്രന്റേ വഴിയിലേ മുള്ളുകൾ കുടുക്കുകൾ
എന്നിവറ്റോട് അകലുവതു സ്വദേഹിയെ കാക്കുന്നവൻ.

6 ബാലനെ തൻ വഴിക്കു തക്കവണ്ണം അഭ്യസിപ്പിക്ക
അവൻ മൂത്താലും അതിനെ വിട്ടു മാറുകയില്ല.

7 ദരിദ്രരിൽ സമ്പന്നൻ വാഴും
കടംവാങ്ങുന്നവൻ കൊടുക്കുന്ന ആൾ്ക്കു ദാസൻ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/318&oldid=189994" എന്ന താളിൽനിന്ന് ശേഖരിച്ചത്