താൾ:GaXXXIV5 1.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

296 Proverbs, XV. സദൃശങ്ങൾ ൧൫.

8 ദുഷ്ടന്മാരുടേ ബലി യഹോവെക്കു വെറുപ്പു
നേരുള്ളവരുടേ പ്രാൎത്ഥന അവനു പ്രസാദം.

9 യഹോവെക്കു വെറുപ്പായതു ദുഷ്ടരുടേ വഴി
നീതിയെ പിന്തുടരുന്നവനെ സ്നേഹിക്കും.

10 ഞെറിയെ വിടുന്നവനു ദുശ്ശിക്ഷ (നിശ്ചയം)
ആക്ഷേപത്തെ പകെക്കുന്നവൻ മരിക്കും.

11 പാതാളവും കേടിടവും യഹോവയുടേ തൃമുമ്പിലത്രേ (ഇയ്യോബ് ൨൬, ൬)
മനുഷ്യപുത്രരുടേ ഹൃദയങ്ങൾ പിന്നേയോ.

12 തന്നെ ശാസിക്കുന്നതു പരിഹാസി സ്നേഹിക്കാതു
ജ്ഞാനികൾഅടുക്കലേക്കു ചെല്ലാതു.

13 സന്തുഷ്ടഹൃദയം മുഖത്തെ നന്നാക്കുന്നു
ഹൃദയവ്യസനത്തിങ്കൽ തകൎന്ന ആത്മാവും ഉണ്ടു.

14 വിവേകിയുടേ ഹൃദയം അറിവിനെ തിരയും
ബുദ്ധിഹീനരുടേ വായ് മൊഢ്യത്തെ കോലും.

15 എളിയവന്റേ നാളുകൾ ഒക്കയും വിടക്കു
ശുഭഹൃദയമുള്ളവൻ നിത്യസദ്യ തന്നേ.

16 യഹോവാഭയത്തിങ്കൽ അല്പമുള്ളതു
അലമ്പൽ കൂടിയ ഏറിയ നിക്ഷേപത്തിലും നല്ലു.

17ദ്വേഷം കൂടിയ തടിച്ച കാളയിലും
സ്നേഹമുള്ളേടത്തു ചീരക്കറിയും നല്ലു.

18 ചൂടുകാരൻ വഴക്കിനെ കൊളുത്തുന്നു
ദീൎഘക്ഷാന്തിയുള്ളവൻ വിവാദത്തെ അമൎക്കും.

19 മടിയന്റേ വഴി ചുള്ളിവേലിയോട് ഒക്കും
നേരുള്ളവരുടേ ഞെറി നിരത്തു.

20 ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കും
മനുഷ്യപ്പൊട്ടൻ അമ്മയെ നിന്ദിക്കുന്നു.

21 ബുദ്ധിക്കുറവുള്ളവന്നു മൌഢ്യം സന്തോഷം തന്നേ
വിവേകി നേരേ നടന്നുകൊള്ളും.

22 സംഘം ഇല്ലാഞ്ഞാൽ നിരൂപണങ്ങൾ ചൊട്ടിപ്പോകും
മന്ത്രിക്കുന്നവർ പെരുകയിൽ നിവിൎന്നുനില്ക്കും.

23 തൻ വായുടേ ഉത്തരത്താൽ തനിക്കു സന്തോഷം
തത്സമയത്തിൽ ഉള്ള വാക്ക് എത്ര നല്ലതു.

24 ജീവന്റേ ഞെറിയെ ബോധവാൻ മേലോട്ട് ചെല്ലുന്നു
കീഴേ പാതാളത്തോട് അകലുവാൻ തന്നേ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/306&oldid=189972" എന്ന താളിൽനിന്ന് ശേഖരിച്ചത്