താൾ:GaXXXIV5 1.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൧൫. Proverbs, XV. 295

28 ജനപ്പെരുപ്പത്തിൽ തന്നേ രാജാവിന്റേ പ്രാഭവവും
പ്രജകൾ ഇല്ലായ്കയിൽ തമ്പുരാന്റേ ഇടിവും (ആകുന്നു).

29 ദീൎഘക്ഷാന്തിയുള്ളവൻ വിവേകപൂൎണ്ണൻ
ഹ്രസ്വക്ഷാന്തിയുള്ളവൻ മൌഢ്യത്തെ പ്രാപിക്കും.

30 മാംസങ്ങൾക്കു ജീവനായതു ശാന്തഹൃദയം തന്നേ
എല്ലുകൾ്ക്കു പുഴുപ്പോ എരിവത്രേ.

31 എളിയവനെ പീഡിപ്പിക്കുന്നവൻ അവനെ ഉണ്ടാക്കിയവനെ ശകാരിക്കു
ആയവനെ തേജസ്കരിക്കുന്നവൻ ദീനനെ കനിഞ്ഞുകൊള്ളുന്നു. [ന്നു

32 ദുഷ്ടൻ ദുൎഗ്ഗതി വന്നാൽ തള്ളിക്കളയപ്പെടും
നീതിമാൻ മരണത്തിലും തേറുന്നവൻ.

33 വിവേകിയുടേ ഹൃദയത്തിൽ ജ്ഞാനം അമൎന്നിരിക്കും
ബുദ്ധിഹീനരുടേ ഇടയിൽ അത് അറിയിക്കപ്പെടും.

34 നീതി എന്നതു ജാതിയെ ഉയൎത്തും
വംശങ്ങളുടെ ദൂഷ്യം പാപം തന്നേ.

35 ബോധമുള്ള ദാസനു രാജപ്രസാദം
നിന്ദ്യനായവന് അവന്റേ ചീറ്റം.

൧൫. അദ്ധ്യായം.

1 ശാന്തതയുള്ള പ്രത്യുത്തരം ഊഷ്മാവിനെ ശമിപ്പിക്കും
കടുവാക്കു കോപത്തെ കിളൎത്തും.

2 ജ്ഞാനികളുടേ നാവ് നല്ലറിവിനെ തരും
ബുദ്ധിഹീനരുടേ വായി മൌഢ്യം കൊപ്പുളിക്കുന്നു (൨൮).

3 എല്ലാവിടത്തിലും യഹോവാക്കണ്ണുകൾ ഉണ്ടു
ആകാത്തവരെയും നല്ലവരെയും ഒറ്റു നോക്കുവാൻ.

4 നാവിനാലേ ശമനം ജീവവൃക്ഷം തന്നേ
അതിലേ വികൃതി ആത്മാവിങ്കൽ മുറിവത്രേ.

5 ബുദ്ധിഹീനൻ അപ്പന്റേ ശിക്ഷയെ നിരസിക്കും
ആക്ഷേപത്തെ കാക്കുന്നവൻ കൌശലക്കാരനാകും.

6 നീതിമാന്റേ വീട്ടിൽ വളരേ നിധിയും
ദുഷ്ടന്റേ വരവിൽ കലാപവും ഉണ്ടു.

7 ജ്ഞാനികളുടേ അധരങ്ങൾ അറിവിനെ വിതറും
ബുദ്ധിഹീനരുടേ ഹൃദയമോ ഉറപ്പില്ലാത്തു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/305&oldid=189970" എന്ന താളിൽനിന്ന് ശേഖരിച്ചത്