താൾ:GaXXXIV5 1.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൧൬. Proverbs, XVI. 297

25 ഡംഭുള്ളവരുടേ ഭവനത്തെ യഹോവ ഇഴെച്ചുകളയും.
വിധവയുടേ അതിർ ഉറപ്പിക്കയുമാം.

26 ദുൎന്നിരൂപണങ്ങൾ യഹോവെക്കു വെറുപ്പു
മനോഹരച്ചൊല്ലുകൾ (അവനു) ശുദ്ധം.

27 ലോഭലുബ്ധൻ സ്വഭവനത്തെ വലെച്ചു വെക്കുന്നു (൧൧, ൨൯)
സമ്മാനങ്ങളെ പകെക്കുന്നവൻ ജീവിക്കും.

28 നീതിമാന്റേ ഹൃദയം ഉത്തരം പറവാൻ ധ്യാനിക്കും
ദുഷ്ടരുടേ വായി തിന്മകളെ കൊപ്പുളിക്കും (൩).

29 ദുഷ്ടന്മാൎക്കു യഹോവ ദൂരസ്ഥൻ
നീതിമാന്മാരുടേ പ്രാൎത്ഥനയെ കേൾ്ക്കും.

30 കണ്ണുകളുടേ പ്രഭ ഹൃദയത്തെ സന്തോഷിപ്പിക്കും
നല്ല കേൾ്വി എല്ലിന്നു പുഷ്ടി വരുത്തും.

31 ജീവന്റേ ആക്ഷേപണത്തെ കേൾ്ക്കുന്ന ചെവി
ജ്ഞാനികളുടേ ഇടയിൽ വസിക്കും.

32 ശിക്ഷയെ തള്ളുന്നവൻ സ്വപ്രാണനെ നിരസിക്കുന്നു
ആക്ഷേപത്തെ കേൾ്ക്കുന്നവൻ ബുദ്ധി സമ്പാദിക്കും.

33 യഹോവാഭയം ജ്ഞാനത്തിലേക്കു ശിക്ഷ
തേജസ്സിന്നു മുമ്പിലേതു താഴ്മ.

൧൬. അദ്ധ്യായം.

1 ഹൃദയത്തിന്റേ ഒരുമ്പാടുകൾ മനുഷ്യന്റേതു
നാവിന്നു പ്രത്യുത്തരം (വരുന്നതു) യഹോവയിൽനിന്നത്രേ.

2 തന്റേ വഴികൾ ഒക്കയും തനിക്കു സ്വഛ്ശമായി തോന്നും
ആത്മാക്കളെ തൂക്കിനോക്കുന്നവൻ യഹോവ അത്രേ.

3 യഹോവ മേൽ നിന്റേ ക്രിയകളെ ഉരുട്ടുക
എന്നാൽ നിന്റേ നിരൂപണങ്ങൾ സ്ഥിരപ്പെടും.

4 യഹോവ സകലത്തെയും തന്റേ അഭിപ്രായത്തിന്നായി പ്രവൃത്തിച്ചു
ദുൎദ്ദിവസത്തിന്നായി ദുഷ്ടനെ കൂടേ.

5 മനപ്പൊക്കമുള്ളവൻ എല്ലാം യഹോവെക്കു വെറുപ്പു
കൈക്കു കൈ സത്യം അവൻ നിൎദ്ദോഷൻ എന്നു വരികയില്ല (൧൧, ൨൧)

6 ദയാസത്യങ്ങളാലേ അകൃത്യം പരിഹരിക്കപ്പെടും
തിന്മയെ വിട്ടു മാറുന്നതു യഹോവാഭയത്തിനാലത്രേ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/307&oldid=189973" എന്ന താളിൽനിന്ന് ശേഖരിച്ചത്