താൾ:GaXXXIV5 1.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

292 Proverbs, XIII. സദൃശങ്ങൾ ൧൩.

5 ചതിവാക്കിനെ നീതിമാൻ പകെക്കും
ദുഷ്ടൻ നിന്ദിക്കയും കുത്സിക്കയും ചെയ്യും.

6 വഴിത്തികവിനെ നീതി സൂക്ഷിക്കും
പാപമയനെ ദുഷ്ടത വഴുതിക്കും.

7 ഒന്നും ഇല്ലാതേ സമ്പന്നരായും
അതിധനത്തോടേ ദരിദ്രരായും നടിക്കുന്നവർ ഉണ്ടു.

8 ആളുടേ പ്രാണന് പ്രായശ്ചിത്തമായത് അവന്റേ സമ്പത്ത്
ദരിദ്രൻ ആക്ഷേപത്തെ കേളാതേ പോകും.

9 നീതിമാന്മാരുടേ വെളിച്ചം തെളുതെള മിന്നും
ദുഷ്ടന്മാരുടേ വിളക്കു കെടും.

10 വഴക്കു വരുത്തുന്നത് തിളപ്പിനാലത്രേ
മന്ത്രണം കൈക്കൊള്ളുന്നവരോടേ ജ്ഞാനം ഉള്ളു.

11 മായയാലുള്ള മുതൽ ചുരുങ്ങും
കൈയിട (കയ്യിട) ശേഖരിക്കുന്നവൻ വൎദ്ധിപ്പിക്കും.

12 നീണ്ടു പോകുന്ന പ്രതീക്ഷ ഹൃദയത്തെ നോവിക്കുന്നു
ആഗ്രഹം സാധിക്കുന്നതു ജീവവൃക്ഷം തന്നേ.

13 വചനത്തെ നിരസിക്കുന്നവൻ അതിനു പണയപ്പാടാകും
കല്പനയെ ഭയപ്പെടുന്നവനു പകരം കിട്ടും.

14 ജ്ഞാനിയുടേ ഉപദേശം
മരണക്കണികളോട് അകലുവാൻ (തക്ക) ജീവനുറവു.

15 നല്ല ബോധം കൃപ തരും (൩, ൪)
തോല്പിക്കുന്നവരുടേ വഴി തീരാതു.

16 എല്ലാ കൌശലക്കാരനും അറിവിനോടേ വ്യാപരിക്കുന്നു
ബുദ്ധിഹീനൻ മൌഢ്യത്തെ പരത്തുന്നു (൧൨, ൨൩).

17 ദുഷ്ടദൂതൻ തിന്മയിൽ വീഴും
വിശ്വസ്തനായ ഓട്ടാളൻ ചികിത്സ തന്നേ.

18 ശിക്ഷയെ തള്ളുന്നവനു ദാരിദ്ര്യവും ഇളപ്പവും
ശാസനയെ കാക്കുന്നവനു ബഹുമാനം (ഉണ്ടാം).

19 ആഗ്രഹം സാധിക്കുന്നതു മനസ്സിന്നു മതൃക്കും
ബുദ്ധിഹീനൎക്കു വെറുപ്പായതു തിന്മയോട് അകലുക തന്നേ.

20 ജ്ഞാനികളോടു സഞ്ചരിച്ചിട്ടേ ജ്ഞാനിയാക
പൊട്ടരിൽ മമതയുള്ളവൻ വിടക്കാകും.

21 പാപികളെ തിന്മ പിന്തുടൎന്നു കൊള്ളും
നീതിമാന്മാൎക്കു (യഹോവ) നന്മ പകരം ചെയ്യും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/302&oldid=189964" എന്ന താളിൽനിന്ന് ശേഖരിച്ചത്