താൾ:GaXXXIV5 1.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൧൪. Proverbs, XIV. 293

22 നല്ലവൻ മക്കടേ മക്കളെ അവകാശം അനുഭവിപ്പിക്കും
പാപിയുടേ ധനമോ നീതിമാനു സംഗ്രഹിച്ചു കിടക്കുന്നു.

23 ദരിദ്രർ വയക്കി നടക്കുന്നതിൽ ആഹാരം വളരേ ഉണ്ടു
ന്യായക്കേടിനാൽ പാറിപ്പോകുന്ന (വലിയ)വനും ഉണ്ടു.

24 വടിയെ മതിയാക്കുന്നവൻ തൻ മകനെ പകെക്കുന്നു
അവനെ സ്നേഹിക്കുന്നവൻ വിരയ ശിക്ഷിപ്പാൻ തുടങ്ങുന്നു.

28 നീതിമാൻ ഇഛ്ശെക്കു തൃപ്തിയാവോളം ഉണ്ണുന്നു
ദുഷ്ടരുടേ വയററിന്നു മുട്ടുണ്ടാകും.

൧൪. അദ്ധ്യായം.

1 സ്ത്രീകളുടെ ജ്ഞാനം തൻ ഭവനത്തെ പണിയുന്നു
ഭോഷത്വം സ്വന്ത കൈകളാലേ അതിനെ പൊളിക്കും.

2 യഹോവയെ ഭയപ്പെടുന്നവൻ തന്റേ നേരിങ്കൽ നടക്കുന്നു
അവനെ ധിക്കരിക്കുന്നവൻ തൻ വഴികളെ വളെക്കുന്നു.

3 ഭോഷന്റേ വായിൽ (സ്വ)ഗൎവ്വത്തിന് ഒരു ചൂരൽ ഉണ്ടു
ജ്ഞാനികളുടേ അധരങ്ങളെ (ജ്ഞാനം) കാക്കും.

4 കാളകൾ ഇല്ലാഞ്ഞാൽ തൊട്ടി വെടിപ്പുള്ളതു
മൂരിയുടേ ഊക്കിനാൽ വരവു പെരുത്തു.

5 വിശ്വസ്തസാക്ഷി പൊളി പറകയില്ല
കള്ളസാക്ഷി കപടങ്ങൾ ഊതുന്നു (൬, ൧൯).

6 പരിഹാസി ജ്ഞാനത്തെ തിരഞ്ഞാറേ അത് ഇല്ലാഞ്ഞു
ബുദ്ധിമാന് അറിവ് എളുതു.

7 ബുദ്ധിഹീനന്റേ മുമ്പിൽനിന്നു മാറിപ്പോക
അറിവുള്ള അധരങ്ങൾ (അവിടേ) അറിവാറായില്ലല്ലോ.

8 കൌശലക്കാരന്റേ ജ്ഞാനമായതു തൻ വഴിയെ വിവേചിക്ക തന്നേ
മൂഢരുടേ ഭോഷത്വം ചതിയത്രേ.

9 ഭോഷരെ കുറ്റബലി പരിഹസിക്കും
നേരുള്ളവൎക്കു തമ്മിൽ പ്രസാദം തോന്നും

10 ഹൃദയം തൻ ഉൾക്കൈപ്പിനെ അറിയുന്നു
അതിൻ സന്തോഷത്തിലും അന്യൻ ഇടപെടായ്ക.

11 ദുഷ്ടരുടേ വീടു സംഹരിച്ചു പോകും
നേരുള്ളവരുടേ കൂടാരം പൂക്കും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/303&oldid=189966" എന്ന താളിൽനിന്ന് ശേഖരിച്ചത്