താൾ:GaXXXIV5 1.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൧൩. Proverbs, XIII. 291

17 വിശ്വസ്തത ഊതുന്നവൻ നീതിയെയും
കപടസാക്ഷി ചതിയെയും ബോധിപ്പിക്കും.

18 വാൾ കുത്തുമ്പോലേ ജല്പിക്കുന്നവൻ ഉണ്ടു
ജ്ഞാനികളുടേ നാവോ ശമനം.

19 സത്യത്തിൻ അധരം എന്നേക്കും സ്ഥിരപ്പെടും
ചതിനാവോ ഇമെപ്പോളം നേരം.

20 തിന്മ ഉഴുന്നവരുടേ ഹൃദയത്തിൽ കപടം ഉണ്ടു
സമാധാനം മന്ത്രിക്കുന്നവൎക്കോ സന്തോഷം.

21 നീതിമാന് ഒരു വിപത്തും തട്ടുകയില്ല
ദുഷ്ടന്മാരോ തിന്മകൊണ്ടു നിറയും.

22 ചതിയധരങ്ങൾ യഹോവെക്കു വെറുപ്പു
സത്യം ചെയ്യുന്നവർ അവന്റേ പ്രസാദം.

23 കൌശലക്കാരൻ അറിവിനെ മറെക്കും
ബുദ്ധിഹീനരുടേ ഹൃദയം മൌഢ്യത്തെ വിളിച്ചു പരത്തും.

24 ഉത്സാഹികളുടേ കൈ ഭരിക്കും
മടിവിനോ അടിമപ്പണിയേ ഉള്ളു.

25 പുരുഷന്റേ ഹൃദയത്തിലുള്ള ഖേദം അതിനെ അമൎക്കുന്നു
നല്ല വാക്ക് അതിനെ (പിന്നേയും) സന്തോഷിപ്പിക്കും.

26 നീതിമാൻ ചങ്ങാതിക്കു ദിക്കു കാട്ടും
ദുഷ്ടന്മാരുടേ വഴി അവരെ തെറ്റിക്കും.

27 അലസൻ നായാടുന്നതിനെ ഇളക്കിക്കുന്നില്ല
മനുഷ്യന് അമൂല്യധനമോ ഉത്സാഹം തന്നേ.

28 നീതിഞെറിയിൽ ജീവൻ ഉണ്ടു,
അതിൻ മാൎഗ്ഗവഴി ചാകായ്മ തന്നേ.

൧൩. അദ്ധ്യായം.

1 ജ്ഞാനമുള്ള മകൻ അച്ഛന്റേ ശിക്ഷാ (ഫലം)
ആക്ഷേപത്തെ കേളാത്തവൻ പരിഹാസി.

2 തന്റേ വായ്ഫലത്തിൽനിന്ന് താൻ നന്മ ഭുജിക്കും (൧൨, ൧൪)
തോല്പിക്കുന്നവരുടേ ബുഭുക്ഷ സാഹസം.

3 വായിനെ സൂക്ഷിക്കുന്നവൻ സ്വപ്രാണനെ കാക്കുന്നു
അധരങ്ങളെ പിളൎക്കുന്നവന്നോ ഇടിവു നിശ്ചയം.

4 മടിയന്റേ ദേഹിക്കു വങ്കൊതി ഉണ്ടായാലും ഏതും ഇല്ല
ഉത്സാഹികളുടേ ദേഹിക്കേ പുഷ്ടി ഉള്ളു.


19*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/301&oldid=189962" എന്ന താളിൽനിന്ന് ശേഖരിച്ചത്