താൾ:GaXXXIV5 1.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

268 Psalms, CL. സങ്കീൎത്തനങ്ങൾ ൧൫൦.

<lg n="9"> (൫ മോ. ൩൨, ൪൧) എഴുതി കിടക്കുന്ന ന്യായവിധിയെ അവരിൽ നടത്തു
ഈ പ്രാഭവം അവന്റേ സകല ഭക്തന്മാൎക്കും ഉള്ളതു. [വാനും തന്നേ.
ഹല്ലെലൂയാഃ</lg>

൧൫൦. സങ്കീൎത്തനം.

എല്ലാ ഒച്ചകളാലും യഹോവയെ സ്തുതിപ്പാൻ പ്രബോധനം.

<lg n="1"> ഹല്ലെലൂയാഃ
ദേവനെ അവന്റേ വിശുദ്ധസ്ഥലത്തിൽ സ്തുതിപ്പിൻ
അവന്റേ ഊക്ക് അധിവസിക്കുന്ന തട്ടിന്മേൽ അവനെ സ്തുതിപ്പിൻ!</lg>

<lg n="2"> അവന്റേ ശൌൎയ്യങ്ങൾ നിമിത്തം അവനെ സ്തുതിപ്പിൻ,
അവന്റേ വലിപ്പത്തിൻ ആധിക്യപ്രകാരം അവനെ സ്തുതിപ്പിൻ!</lg>

<lg n="3"> കാഹളനാദത്താൽ അവനെ സ്തുതിപ്പിൻ
കിന്നരവീണകളാൽ അവനെ സ്തുതിപ്പിൻ!</lg>

<lg n="4"> തപ്പിട്ട നൃത്തങ്ങളാൽ അവനെ സ്തുതിപ്പിൻ
കമ്പികൾ കുഴല്കളാലും അവനെ സ്തുതിപ്പിൻ! </lg>

<lg n="5"> ഇളന്താളങ്ങളാൽ അവനെ സ്തുതിപ്പിൻ
ഘോഷത്താളങ്ങളാൽ അവനെ സ്തുതിപ്പിൻ!</lg>

<lg n="6"> സകലപ്രാണനും യാഹെ സ്തുതിപ്പൂതാക:
ഹല്ലെലൂയാഃ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/278&oldid=189919" എന്ന താളിൽനിന്ന് ശേഖരിച്ചത്