താൾ:GaXXXIV5 1.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE PROVERBS.

സദൃശങ്ങൾ.

൧. അദ്ധ്യായം.

മുഖകഥ.

1 ദാവിദിൻ പുത്രനായ ശലൊമോ
എന്ന ഇസ്രയേൽ രാജാവിന്റേ സദൃശങ്ങൾ,

2 ജ്ഞാനവും ശിക്ഷയും അറിവാൻ
വിവേകത്തിന്റേ ചൊല്ലുകൾ തിരിവാനായി.

3 ബോധത്തിന്നായും
നീതിന്യായനേരുകൾ്ക്കായിട്ടും ശിക്ഷഗ്രഹിപ്പാൻ,

4 അജ്ഞന്മാൎക്കു കൌശലവും
ബാലന് അറിവും ചിന്തയും കൊടുപ്പാൻ തന്നേ;

5 ജ്ഞാനി കേട്ടുകൊണ്ടു പഠിത്വം കൂട്ടുകയും
വിവേകവാൻ നയസാമൎത്ഥ്യം സമ്പാദിക്കയും (ചെയ്ക)!

6 സദൃശവും കവിതയും
ജ്ഞാനികളുടേ വാക്കുകളും കടങ്കഥകളും തിരിവാൻ തക്കവണ്ണമേ;

7 ജ്ഞാനത്തിന്റേ ആരംഭമോ യഹോവാഭയം അത്രേ,
ജ്ഞാനത്തെയും ശിക്ഷയെയും മൂഢന്മാർ നിരസിക്കുന്നു.

(൮) ജ്ഞാനേഛ്ശു പിതാക്കളുടേ ചൊല്ക്കീഴമൎന്നു (൧൦, വശീകരിക്കുന്ന പാ
പികളെ ഒഴിച്ചോടി (൨൦) ജ്ഞാനം എന്ന മാതാവ് ക്ഷണിക്കുന്നതും (൨൪) ഭയ
പ്പെടുത്തുന്നതും കേട്ടനുസരിക്കേണ്ടതു.

8 എന്മകനേ, നിന്റേ അപ്പന്റേ ശിക്ഷയെ കേൾ്ക്ക
അമ്മയുടേ ധൎമ്മോപദേശത്തെ ഒഴിച്ചു വിടൊല്ല!

9 കാരണം ഇവ നിന്റേ തലെക്ക് ലാവണ്യമാലയും
കഴുത്തിന്നു (പൊൻ)ചങ്ങലയും ആകുന്നു.-

10 എന്മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ
മനം ചെല്ലായ്ക!

11 അല്ലയോ ഞങ്ങളോട് ഒന്നിച്ചു വാ രക്തത്തിന്നു നാം പതിയിരിക്ക,
വെറുതേ നിൎദ്ദോഷനായവന് ഒതുങ്ങി നില്ക്ക;

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/279&oldid=189921" എന്ന താളിൽനിന്ന് ശേഖരിച്ചത്