താൾ:GaXXXIV5 1.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൪൯. Psalms, CXLIX. 267

<lg n="10"> മൃഗവും കന്നുകാലിയും ഒക്കയും
ഇഴജാതിയും ചിറകുള്ള കുരികിലും,</lg>

<lg n="11"> ഭ്രരാജാക്കളും സൎവ്വകുലങ്ങളും
ഭൂമിയിലേ പ്രഭുക്കളും സകല ന്യായാധിപന്മാരും,</lg>

<lg n="12"> യുവാക്കളും കന്യമാരും കൂടേ
മൂത്തവരും ഇളയവരുമായി!</lg>

<lg n="13"> ഇവർ യഹോവാനാമത്തെ സ്തുതിപ്പതു
അവന്റേ നാമം മാത്രം ഉന്നതപ്പെടുകയാൽ തന്നേ,
സ്വൎഭൂമികളുടേ മേൽ അവന്റേ പ്രതാപം (നീളുന്നു).</lg>

<lg n="14"> അവനും സ്വജനത്തിന്നു കൊമ്പിനെ ഉയൎത്തി
ഇസ്രയേൽപുത്രർ എന്നു തന്നോട് അടുത്ത ജനമായ
സ്വഭക്തന്മാൎക്ക് എല്ലാവൎക്കും സ്തുതി (തോന്നുമാറു),
ഹല്ലെലൂയാഃ!</lg>


൧൪൯. സങ്കീൎത്തനം.

രക്ഷെക്കായി സ്തുതിച്ചു (൫) ജാതികൾ്ക്കു ശിക്ഷ ആശിച്ചതു.

<lg n="1"> ഹല്ലെലൂയാഃ
യഹോവെക്കു പുതിയ പാട്ടു പാടുവിൻ (൯൬, ൧)
ഭക്തരുടേ സഭയിൽ അവന്റേ സ്തുതിയെ തന്നേ!</lg>

<lg n="2"> ഇസ്രയേൽ തന്നെ ഉണ്ടാക്കിയവനിൽ സന്തോഷിക്ക
ചിയോന്റേ മക്കൾ സ്വരാജാവിങ്കൽ ആനന്ദിക്ക!</lg>

<lg n="3"> അവർ നൃത്തത്തിൽ തൻ നാമത്തെ സ്തുതിക്ക
തപ്പിട്ട വീണകളാൽ അവനെ കീൎത്തിക്ക!</lg>

<lg n="4"> കാരണം സ്വജനത്തെ യഹോവ രുചിച്ചു
സാധുക്കളെ രക്ഷകൊണ്ട് അലങ്കരിപ്പിക്കുന്നു.</lg>

<lg n="5"> നീതിമാന്മാർ തേജസ്സിങ്കൽ ഉല്ലസിച്ചു
തങ്ങളുടേ കിടക്കമേലും ആൎത്തുകൊൾ്ക!</lg>

<lg n="6"> തൊണ്ടയിൽ ദേവന്റേ പുകഴ്ചകളും
കൈയിൽ ഇരുമുനയുള്ള വാളുമായി,</lg>

<lg n="7"> ജാതികളിൽ പ്രതിക്രിയയും
കുലങ്ങളിൽ ശിക്ഷകളും ചെയ്വാനും,</lg>

<lg n="8"> അവരുടേ രാജാക്കന്മാരെ ചങ്ങലകളാലും
അങ്ങേ ആഢ്യന്മാരെ ഇരിമ്പു തളകളാലും കെട്ടുവാനും,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/277&oldid=189917" എന്ന താളിൽനിന്ന് ശേഖരിച്ചത്