താൾ:GaXXXIV5 1.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

258 Psalms, CXLI. സങ്കീൎത്തനങ്ങൾ ൧൪൧.

<lg n="8"> യഹോവ എന്ന കൎത്താവ് എൻ രക്ഷാശക്തി തന്നേ,
പടവെട്ടുംനാൾ എൻ തലയെ നീ മൂടുന്നു.</lg>

<lg n="9">യഹോവേ, ദുഷ്ടന്റെ കാംക്ഷകളെ നല്കായ്ക
അവന്റേ ഉപായം സാധിപ്പിക്കയും അവർ ഉയരുകയും അരുതേ! (സേല).</lg>

<lg n="10"> എന്നെ ചുറ്റുന്നവൎക്കു തലയെ മൂടുവത് അവരുടേ അധരങ്ങളുടേ കിണ്ടം
[തന്നേ.</lg>

<lg n="11"> തീക്കനൽ അവരുടേ മേൽ പൊഴിയും അവൻ അവരെ തീയിൽ വീഴ്ത്തും
എഴനീല്ക്കാതവണ്ണം ചുഴലിയാറുകളിൽ തന്നേ. </lg>

<lg n="12"> നാവുകാരൻ ദേശത്തിൽ ഉറെക്കയില്ല
സാഹസപുരുഷനെ തിന്മ തിടുതിടേ വേട്ടയാടും.</lg>

<lg n="13"> ദീനന്റേ വ്യവഹാരവും
ദരിദ്രരുടേ ന്യായവും യഹോവ തീൎക്കും എന്നു ഞാൻ അറിയുന്നു.</lg>

<lg n="14"> നീതിമാന്മാർ തിരുനാമത്തെ വാഴ്ത്തും
നേരുള്ളവർ നിന്റേ സമ്മുഖത്ത് ഇരിക്കും.</lg>

൧൪൧. സങ്കീൎത്തനം.

പരീക്ഷകളിൽനിന്നു തന്നേ പരിപാലിപ്പാൻ പ്രാൎത്ഥനയും (൫) ഇത്രോളം
ശിക്ഷാരക്ഷ ചെയ്ത ദൈവം ഇനി ന്യായം വിധിക്കും എന്ന ആശ്രയവും (൮)
ആശായാചനയും.

<lg n="1"> ദാവിദിന്റേ കീൎത്തന.</lg>

<lg n=""> യഹോവേ, നിന്നെ ഞാൻ വിളിക്കുന്നു, എനിക്കായി വിരഞ്ഞു
നിന്നോടു വിളിച്ചു കൊള്ളുന്ന ശബ്ദത്തെ ചെവിക്കൊണ്ടാലും!</lg>

<lg n="2"> എന്റേ പ്രാൎത്ഥന തിരുമുമ്പിൽ ധൂപമായും
എൻ കൈകളുടേ വഴിപാടു സന്ധ്യാകാഴ്ചയായും ഏശുക!</lg>

<lg n="3">യഹോവേ, എൻ വായ്ക്കു കാവൽ വെക്കേണമേ,
എൻ അധരദ്വാരം സൂക്ഷിച്ചുകൊൾ്ക!</lg>

<lg n="4"> അകൃത്യം പ്രവൃത്തിക്കുന്ന പുരുഷന്മാരോടു കൂടേ
ഞാൻ ദുഷ്ടതയിൽ ദുഷ്കൎമ്മങ്ങളെ നടത്തത്തക്കവണ്ണം
വല്ലാത്ത കാൎയ്യത്തിന് എന്റേ ഹൃദയം ചായ്ക്കൊല്ലാ,
അവരുടേ സ്വാദുഭക്ഷ്യങ്ങളിൽ ഞാൻ നുകൎന്നു പോകായ്ക!</lg>

<lg n="5"> നീതിമാൻ എന്നെ തല്ലിക്കൊൾ്ക. അതേ ദയ; അവൻ എന്നെ ശിക്ഷിക്ക!
തലെക്ക് എണ്ണയത്രേ; എന്റേ തല വിലക്കായ്ക!
ഇനിയും അവരുടേ ആകായ്മകൾ്ക്ക് എതിരേ എനിക്കു പ്രാൎത്ഥന (പോരും).</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/268&oldid=189900" എന്ന താളിൽനിന്ന് ശേഖരിച്ചത്