താൾ:GaXXXIV5 1.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൪൦. Psalms, CXL. 257

<lg n="18"> അവ ഞാൻ എണ്ണുമ്പോൾ മണലിലും പെരുകുന്നു.
ഞാൻ ഉണരുന്നു, ഇനിയും നിന്നോടു കൂടേ അത്രേ.</lg>

<lg n="19"> ദൈവമേ, നീ ദുഷ്ടനെ കൊന്നാലും!
രക്തപുരുഷന്മാരേ, എന്നെ വിട്ടു മാറുവിൻ!</lg>

<lg n="20"> പാതകത്തിന്നായി നിന്നെ ചൊല്ലുന്നവരും
നിന്റേ മാറ്റലരായി തിരുനാമം മായയിൽ എടുക്കുന്നവരും തന്നേ.</lg>

<lg n="21"> യഹോവേ, നിന്റേ പകയരെ ഞാൻ പകെക്കയില്ലയോ,
നിന്നോടു മത്സരിക്കുന്നവരെ അറെക്കയില്ലയോ?</lg>

<lg n="22"> തികഞ്ഞ പകയാൽ അവരെ പകെക്കുന്നു;
അവർ എനിക്കും ശത്രുക്കൾ ആയി.</lg>

<lg n="23"> ദേവനേ, എന്നെ ആരാഞ്ഞു എൻ ഹൃദയത്തെ അറിഞ്ഞുകൊൾ്ക,
എന്നെ ശോധന ചെയ്തു എൻ ചഞ്ചലഭാവങ്ങളെ അറിയേണമേ!</lg>

<lg n="24"> എന്നിൽ വ്യസനത്തിന്നുള്ള വഴിയോ എന്നു നോക്കി
നിത്യമാൎഗ്ഗത്തിൽ എന്നെ നടത്തേണമേ!</lg>

൧൪൦. സങ്കീൎത്തനം.

ദുഷ്ടശത്രുക്കളിൽനിന്ന് ഉദ്ധരിപ്പാൻ (൭) യാചനയും (൧൦) ന്യായമുള്ള പ്ര
തിക്രിയയുടേ നിശ്ചയവും. (ശൌലിൻ കാലത്തിലോ ൨).

<lg n="1"> സംഗീതപ്രമാണിക്കു, ദാവിദിന്റേ കീൎത്തന.</lg>

<lg n="2"> യഹോവേ, ആകാത്ത മനുഷ്യനിൽനിന്ന് എന്നെ വിടുവിച്ചു
സാഹസപുരുഷനിൽനിന്ന് (൧൮, ൪൯) എന്നെ സൂക്ഷിക്ക!</lg>

<lg n="3"> ഹൃദയത്തിൽ തിന്മകളെ നിരൂപിച്ചു
എല്ലാ നാളും പടകൾ്ക്കായി ഒരുമിച്ചു കൂടി,</lg>

<lg n="4"> തങ്ങളുടേ നാവിനെ നാഗം പോലേ കൂൎപ്പിച്ചു
അധരങ്ങൾ്ക്കു കീഴേ മണ്ഡലിവിഷം ഉള്ളവർ തന്നേ. (സേല).</lg>

<lg n="5"> യഹോവേ, എന്റേ അടികൾ്ക്ക് അധഃപതനം നിരൂപിക്കുന്നവരായ
ദുഷ്ടന്റേ കൈയിൽനിന്ന് എന്നെ കാത്തു
സാഹസപുരുഷനിൽനിന്നു സൂക്ഷിച്ചുകൊള്ളേണമേ.</lg>

<lg n="6"> ഡംഭികൾ എനിക്കു കണിയും കയറുകളും ഒളിപ്പിച്ചു
ഞെറിയരികെ വലവിരിച്ചു
കുടുക്കുകളെ എനിക്ക് വെച്ചു. (സേല).</lg>

<lg n="7">ഞാനോ യഹോവയോടു പറഞ്ഞിതു: നീയേ എൻ ദേവൻ (൩൧, ൧൫),
യഹോവേ, ഞാൻ കെഞ്ചുന്ന ശബ്ദം ചെവിക്കൊണ്ടാലും!</lg>


17

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/267&oldid=189898" എന്ന താളിൽനിന്ന് ശേഖരിച്ചത്