താൾ:GaXXXIV5 1.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

252 Psalms, CXXXVI. സങ്കീൎത്തനങ്ങൾ ൧൩൬.

<lg n="15"> (൧൧൫, ൪SS) ജാതികളുടേ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആയി
മനുഷ്യക്കൈകളുടേ ക്രിയയത്രേ.</lg>

<lg n="16"> അവററിന്നു വായുണ്ടു പറകയില്ല താനും
കണ്ണുകൾ ഉണ്ടായിട്ടും കാണ്കയില്ല; </lg>

<lg n="17"> ചെവികൾ ഉണ്ടായിട്ടും ശ്രവിക്കയില്ല
അവറ്റിൻ വായിൽ ശ്വാസം ഒട്ടും ഇല്ല്ല;</lg>

<lg n="18"> എന്നവറ്റെ പോലേ അവ ഉണ്ടാക്കുന്നവരും
അതിൽ തേറുന്നവനും എല്ലാം ആകുന്നു.</lg>

<lg n="19"> (൧൧൫, ൯SS) ഇസ്രയേൽഗൃഹമേ, യഹോവയെ അനുഗ്രഹിപ്പിൻ
അഹരോൻ ഗൃഹമേ യഹോവയെ അനുഗ്രഹിപ്പിൻ!</lg>

<lg n="20"> ലേവീഗൃഹമേ, യഹോവയെ അനുഗ്രഹിപ്പിൻ
യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ അനുഗ്രഹിപ്പിൻ! </lg>

<lg n="21"> യരുശലേമിൽ വസിക്കുന്ന യഹോവ
ചിയോനിൽനിന്ന് അനുഗ്രഹിക്കപ്പെടാക! ഹല്ലെലൂയാഃ</lg>


൧൩൬. സങ്കീൎത്തനം.

യഹോവ (൪) സൃഷ്ടിയിലും (൧൦) മിസ്ര (൨൩) ബാബെലുകളിൽനിന്നു രക്ഷി
ക്കയിലും കാട്ടിയ കരുണ സ്തുത്യം (൧൩൫ പോലേ).

<lg n="1">യഹോവയെ വാഴ്ത്തുവിൻ കാരണം അവൻ നല്ലവൻ തന്നേ
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ (൧൧൮, ൧).</lg>

<lg n="2"> ദേവാധിദൈവത്തെ വാഴ്ത്തുവിൻ
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="3"> കൎത്താധികൎത്താവെ വാഴ്ത്തുവിൻ
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ!</lg>

<lg n="4"> തനിച്ചു മഹാത്ഭുതങ്ങളെ ചെയ്യുന്നവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="5"> വിവേകത്താലേ സ്വൎഗ്ഗങ്ങളെ ഉണ്ടാക്കിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="6"> വെള്ളങ്ങൾ്ക്കു മീതേ ഭൂമിയെ പരത്തിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="7"> വലിയ ജ്യോതിസ്സുകളെ ഉണ്ടാക്കിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/262&oldid=189888" എന്ന താളിൽനിന്ന് ശേഖരിച്ചത്