താൾ:GaXXXIV5 1.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൩൬. Psalms, CXXXVI. 253

<lg n="8"> പകൽ വാഴുവാൻ സൂൎയ്യനെയും
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="9">രാത്രി വാഴുവാൻ ചന്ദ്രനക്ഷത്രങ്ങളെയും (സൃഷ്ടിച്ചവനെ),
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="10"> മിസ്രയെ അതിന്റേ കടിഞ്ഞൂലുകളിൽ അടിച്ചവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="11"> ബലത്ത കൈയാലും നീട്ടിയ ഭുജത്താലും,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="12"> ഇസ്രയേലെ അവരുടേ നടുവിൽനിന്നു പുറപ്പെടുവിച്ചു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="13"> ചെങ്കടലിനെ ഖണ്ഡങ്ങളാക്കി തുണ്ടിച്ചു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="14"> ഇസ്രയേലെ അതിൽ കൂടി കടത്തിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="15"> ഫറോവിനെയും അവന്റേ ബലത്തെയും ചെങ്കടലിൽ തള്ളിയിട്ടവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="16"> സ്വജനത്തെ മരുവിനൂടേ നടത്തിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="17"> മഹാരാജാക്കന്മാരെ അടിച്ചു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="18"> അമൊൎയ്യ രാജാവായ സിഹോൻ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="19"> ബാശാനിലേ രാജാവായ ഓഗ്,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="20"> ഈ പ്രതാപമുള്ള അരചരെ കൊന്നവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="21"> അവരുടേ ഭൂമിയെ അടക്കിച്ചു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="22"> സ്വദാസനായ ഇസ്രയേലിന്ന് അവകാശമായി കൊടുത്തവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ (൧൩൫, ൧൧S).</lg>

<lg n="23"> നമ്മുടേ താഴ്ചയിൽ നമ്മെ ഓൎത്തു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="24"> മാറ്റാന്മാരിൽനിന്നു നമ്മെ വിടുവിച്ചവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/263&oldid=189890" എന്ന താളിൽനിന്ന് ശേഖരിച്ചത്