താൾ:GaXXXIV5 1.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

240 Psalms, CXIX. സങ്കീൎത്തനങ്ങൾ ൧൧൯.

<lg n="154"> എൻ വ്യവഹാരം തീൎത്തു എന്നെ വീണ്ടെടുക്കേണമേ
തിരുമൊഴിക്കു തക്കവണ്ണം എന്നെ ഉയിൎപ്പിച്ചാലും!</lg>

<lg n="155"> ദുഷ്ടന്മാരിൽനിന്നു രക്ഷ ദൂരമുള്ളതു
തിരുവെപ്പുകളെ അവർ തിരയായ്കയാൽ തന്നേ.</lg>

<lg n="156"> യഹോവേ, നിന്റേ കരൾ്ക്കനിവു പെരുത്തതു
നിൻ ന്യായങ്ങളിൻ പ്രകാരം എന്നെ ഉയിൎപ്പിക്ക.</lg>

<lg n="157"> എന്നെ പിന്തുടരുന്ന മാറ്റാന്മാർ അനേകർ,
നിന്റേ സാക്ഷ്യങ്ങളെ വിട്ടു ഞാൻ ചായുന്നില്ല. </lg>

<lg n="158"> തിരുമൊഴിയെ കാത്തുകൊള്ളാത്ത ദ്രോഹികളെ
ഞാനും കണ്ട് ഓക്കാനിച്ചു.</lg>

<lg n="159"> നിന്റേ നിയോഗങ്ങളെ ഞാൻ സ്നേഹിക്കുന്നു എന്നു കണ്ടു
യഹോവേ, നിൻ ദയപ്രകാരം എന്നെ ഉയിൎപ്പിക്കുക!</lg>

<lg n="160"> നിന്റേ വചനത്തിൻ തുക സത്യം തന്നേ
നിൻ നീതിയുടേ ന്യായം എല്ലാം എന്നേക്കുമുള്ളതു.</lg>

ശീൻ.

<lg n="161"> പ്രഭുക്കന്മാർ വെറുതേ എന്നെ ഹിംസിച്ചു
എന്റേ ഹൃദയം നിന്റേ വചനങ്ങളെ പേടിക്കേ ഉള്ളു.</lg>

<lg n="162"> തിരുമൊഴി ഹേതുവായി ഞാൻ ആനന്ദിക്കുന്നതു
ഏറിയ കൊള്ള കണ്ടെത്തുന്നവനെ പോലേ തന്നേ. </lg>

<lg n="163"> വ്യാജത്തെ ഞാൻ പകെച്ചു വെറുക്കുന്നു
നിൻ ധൎമ്മത്തെ സ്നേഹിക്കുന്നു.</lg>

<lg n="164"> നിന്റേ നീതിന്യായങ്ങൾ ഹേതുവായി
ഞാൻ നാളിൽ ഏഴുവട്ടം നിന്നെ സ്തുതിക്കുന്നു.</lg>

<lg n="165"> നിൻ ധൎമ്മത്തെ സ്നേഹിക്കുന്നവൎക്കു സമാധാനം ഏറും
ഇടൎച്ച അവൎക്ക് ഇല്ല.</lg>

<lg n="166"> യഹോവേ, നിൻ രക്ഷയെ ഞാൻ പ്രത്യാശിച്ചു
നിൻ കല്പനകളെ ചെയ്തു.</lg>

<lg n="167"> എൻ ദേഹി നിന്റേ സാക്ഷ്യങ്ങളെ കാക്കുന്നു
ഞാൻ അവറ്റെ വളരേ സ്നേഹിക്കുന്നു.</lg>

<lg n="168"> നിൻ നിയോഗങ്ങളെയും സാക്ഷ്യങ്ങളെയും ഞാൻ കാത്തുകൊള്ളുന്നു
എന്റേ എല്ലാ വഴികളും നിന്റേ സമക്ഷത്ത് ഉണ്ടല്ലോ.</lg>

താവ്.

<lg n="169"> എൻ ആൎപ്പു യഹോവേ, നിന്നോട് എത്തുകേയാവു
തിരുവചനപ്രകാരം എന്നെ ഗ്രഹിപ്പിച്ചാലും!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/250&oldid=189865" എന്ന താളിൽനിന്ന് ശേഖരിച്ചത്