താൾ:GaXXXIV5 1.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧൯. Psalms, CXIX. 239

<lg n="138"> നിന്റേ സാക്ഷ്യങ്ങളെ നീതി എന്നും
ഏറ്റം വിശ്വാസ്യം എന്നും നീ കല്പിച്ചു. </lg>

<lg n="139">എന്റേ മാറ്റാന്മാർ തിരുവചനങ്ങളെ മറക്കയാൽ
എരിവ് എന്നെ ക്ഷയിപ്പിച്ചു. </lg>

<lg n="140"> നിന്റേ മൊഴി ഏറ്റം ശോധന ചെയ്തുള്ളതു,
അടിയൻ അതിനെ സ്നേഹിക്കുന്നു.</lg>

<lg n="141"> ഞാൻ ചെറിയവനും ധിക്കരിക്കപ്പെടുന്നവനും ആകുന്നു
നിൻ നിയോഗങ്ങളെ മറക്കുന്നില്ല.</lg>

<lg n="142"> നിന്റേ നീതി എന്നേക്കുമുള്ള നീതിയും
നിൻ ധൎമ്മം സത്യവും തന്നേ.</lg>

<lg n="143"> ഞെരുക്കവും പീഡയും എന്നെ പിടിച്ചതിൽ
തിരുകല്പനകൾ എൻ വിലാസം തന്നേ. </lg>

<lg n="144"> നിന്റേ സാക്ഷ്യങ്ങൾ എന്നും നീതി തന്നേ,
ഞാൻ ജീവിപ്പാനായി എന്നെ ഗ്രഹിപ്പിച്ചാലും!</lg>

ഖോഫ്.

<lg n="145"> സൎവ്വഹൃദയത്താലും ഞാൻ നിലവിളിച്ചു
യഹോവേ, ഉത്തരമരുളേണമേ തിരുവെപ്പുകളെ ഞാൻ സൂക്ഷിക്കും.</lg>

<lg n="146"> നിന്നെ ഞാൻ വിളിക്കുന്നു എന്നെ രക്ഷിക്കേണമേ
എന്നാൽ നിന്റേ സാക്ഷ്യങ്ങളെ ഞാൻ കാക്കും.</lg>

<lg n="147"> പുലൎച്ചയും ഞാൻ മുമ്പിട്ടു കൂക്കുന്നു
തിരുവചനങ്ങളെ ഞാൻ പാൎത്തു നില്ക്കുന്നു. </lg>

<lg n="148">തിരുമൊഴിയെ ധ്യാനിപ്പാൻ
എൻ കണ്ണുകൾ യാമങ്ങളെ മുമ്പിടുന്നു.</lg>

<lg n="149"> നിൻ ദയപ്രകാരം എൻ ശബ്ദത്തെ കേട്ടു
യഹോവേ, നിൻ ന്യായങ്ങളിൻ പ്രകാരം എന്നെ ഉയിൎപ്പിച്ചാലും.</lg>

<lg n="150"> പാതകത്തെ പിന്തുടരുന്നവർ അടുത്തും
നിൻ ധൎമ്മത്തോട് അകന്നും പോകുന്നു. </lg>

<lg n="151"> യഹോവേ, നീ അടുക്കേ ഉള്ളവൻ
നിന്റേ സകല കല്പനകളും സത്യം തന്നേ.</lg>

<lg n="152"> നിന്റേ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചു
എന്നതു ഞാൻ അവറ്റിൽനിന്നു പണ്ടേ അറിയുന്നു.</lg>

രേഷ്.

<lg n="153"> എന്റേ അരിഷ്ടത്തെ കണ്ട് എന്നെ വിടുവിക്ക
നിൻ ധൎമ്മത്തെ ഞാൻ മറന്നില്ലല്ലോ,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/249&oldid=189863" എന്ന താളിൽനിന്ന് ശേഖരിച്ചത്