താൾ:GaXXXIV5 1.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൨൦. Psalms, CXX. 241

<lg n="170"> എന്റേ യാചന തിരുമുമ്പിൽ വരികേ വേണ്ടു
നിന്റേ മൊഴിപ്രകാരം എന്നെ ഉദ്ധരിക്ക!</lg>

<lg n="171"> തിരുവെപ്പുകളെ നീ എന്നെ പഠിപ്പിച്ചാൽ
എൻ അധരങ്ങൾ സ്തുതിയെ പൊഴിയുമാറാക!</lg>

<lg n="172"> നിന്റേ സകല കല്പനകളും നീതി ആകയാൽ
എന്റേ നാവു തിരുമൊഴിയെ പാടുക.</lg>

<lg n="173"> നിൻ നിയോഗങ്ങളെ ഞാൻ തെരിഞ്ഞെടുക്കയാൽ
തൃക്കൈ എനിക്കു തുണെക്കാക!</lg>

<lg n="174"> യഹോവേ, നിന്റേ രക്ഷയെ ഞാൻ വാഞ്ഛിക്കുന്നു
നിന്റേ ധൎമ്മമേ എൻ വിലാസം.</lg>

<lg n="175"> എൻ ദേഹി ജീവിച്ചു നിന്നെ സ്തുതിപ്പൂതാക
നിന്റേ ന്യായം എനിക്കു സഹായിച്ചേ ആവു.</lg>

<lg n="176"> ഞാൻ ഉഴന്നു പോയി കെട്ടു പോകുന്ന ആടു പോലേ അടിയനെ അന്വേ
തിരുക്കല്പനകളെ ഞാൻ മറക്കുന്നില്ലല്ലോ. [ഷിക്കേണമേ</lg>

൧൨൦- ൧൩൪ യരുശലേമിലേ ഉത്സവങ്ങൾ്ക്കു പോകുന്ന യാത്ര
ക്കാരുടേ ഗീതങ്ങൾ.


൧൨൦. സങ്കീൎത്തനം.

ബാബെലിൽനിന്നു രക്ഷിച്ച പ്രകാരം ഇനിയും കള്ളച്ചങ്ങാതികളിൽനി
ന്നുദ്ധരിച്ചു (൫) അയല്ക്കാരാലുള്ള ദുഃഖത്തെ മാറ്റുവാൻ യാചിച്ചതു.

<lg n="1"> യാത്രാഗീതം.</lg>

<lg n=""> എന്റേ ഞെരുക്കത്തിൽ യഹോവയോടു
നിലവിളിച്ചപ്പോൾ അവൻ ഉത്തരമരുളി. </lg>

<lg n="2"> ഇനി യഹോവേ, വ്യാജമുള്ള അധരത്തിൽനിന്നും
ചതിനാവിൽനിന്നും എൻ ദേഹിയെ ഉദ്ധരിക്കേയാവു!</lg>

<lg n="3"> ചതിനാവു
നിണക്ക് എന്തു തരും, എന്തു കൂട്ടി വെക്കും ?</lg>

<lg n="4"> വീരന്റേ കൂൎത്ത അമ്പുകളെ
കരിവേലക്കനലോടും കൂടേ തന്നേ.</lg>

<lg n="5"> അയ്യോ ഞാൻ മെശകിൽ പരവാസിയായി
ഖെദർ കൂടാരങ്ങളോടു കുടിപാൎക്കയാൽ കഷ്ടം!</lg>

<lg n="6"> സമാധാനത്തെ പകെക്കുന്നവരോടു കൂടേ
പാൎത്തിരിക്കുന്നത് എൻ ദേഹിക്കു മതി.</lg>


16

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/251&oldid=189867" എന്ന താളിൽനിന്ന് ശേഖരിച്ചത്