താൾ:GaXXXIV5 1.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൯. അ. Job, IX. 15

<lg n="11"> കണ്ടാലും എന്റെ മുമ്പിൽ അവൻ കടക്കുന്നു, ഞാൻ കാണാ താനും;
ഞാൻ തിരിയാതെ അവൻ സഞ്ചരിച്ചു പോകും.</lg>

<lg n="12"> ഇതാ അവൻ അപഹരിച്ചു കൊള്ളും, ആർ അവനെ തടുക്കും?
നീ എന്തു ചെയ്യുന്നു എന്ന് ആർ അവനോടു പറയും?</lg>

<lg n="13"> ദൈവത്തിൻ കോപത്തെ (ആരും) മടക്കാതു,
രഹബിൻ (വമ്പുള്ള) തുണക്കാർ അവന്റെ കീഴിൽ അമൎന്ന് ഒതുങ്ങിയ
[ല്ലോ.</lg>

<lg n="14"> എങ്കിലോ ഇപ്രകാരമുള്ളവനു ഞാൻ ഉത്തരം ചൊല്കയോ?
അവനോട് എൻ വാക്കുകളെ തെരിഞ്ഞെടുക്കയോ?</lg>

<lg n="15"> നീതി എനിക്ക് ഉണ്ടായാലും ഞാൻ ഉത്തരം ചൊല്കയില്ലല്ലോ,
എൻ ന്യായാധിപനോടു കെഞ്ചി യാചിക്കേ ഉള്ളു.</lg>

<lg n="16"> എനിക്ക് ഉത്തരം അരുളുവാൻ ഞാൻ വിളിച്ചാലും,
എൻ ശബ്ദത്തെ ചെവിക്കൊള്ളും എന്നു വിശ്വസിപ്പാറില്ല.</lg>

<lg n="17"> (പക്ഷേ) കൊടുങ്കാറ്റിൽ എന്മേൽ തട്ടി,
എനിക്കു പഴുതിൽ മുറികളെ വൎദ്ധിപ്പിക്കയും, </lg>

<lg n="18"> എൻ ശ്വാസം കഴിപ്പാനും സമ്മതിയാതെ,
കൈപ്പുകളാൽ എനിക്കു തൃപ്തി വരുത്തുകയും ചെയ്യുന്നവനല്ലോ.</lg>

<lg n="19"> ആ പരാക്രമിയുടെ ഊക്ക് എങ്കിലോ (ഞാൻ) ഇതാ എന്നും,
(അവന്റെ) ന്യായം എങ്കിലോ എന്റെ മേൽ ആർ ബോധിപ്പിക്കുന്നു? എ
[ന്നും ഉണ്ടല്ലോ.</lg>

<lg n="20"> നീതി എനിക്കുണ്ടായാലും (പക്ഷേ) എന്റെ വായി എനിക്കു കുറ്റം വി
നിരപരാധനായാലും എന്നെ അവൻ വളെച്ചു വെക്കും. [ധിക്കും,</lg>

<lg n="21">ഞാൻ നിരപരാധൻ തന്നേ, എൻ പ്രാണനെ ഞാൻ വിചാരിക്കുന്നില്ല,
എൻ ജീവനെ വെറുക്കുന്നു.</lg>

<lg n="22"> (ഇപ്പോൾ) ഒന്നു തന്നേ! എന്നതു കൊണ്ടു ഞാൻ പറയുന്നു:
നിരപരാധനെയും ദുഷ്ടനെയും അവൻ (ഒരു പോലേ) മുടിക്കുന്നു.</lg>

<lg n="23">ചമ്മട്ടി പെട്ടന്നു മരിപ്പിച്ചാൽ (കൊള്ളാം)!
കുറ്റമില്ലാത്തവരുടെ പരീക്ഷെക്കും അവൻ ചിരിക്കുന്നു.</lg>

<lg n="24"> ദുഷ്ടന്റെ കൈക്കൽ ഭൂമി ഏല്പിക്കപ്പെട്ടു,
അതിലേ ന്യായാധിപന്മാരുടെ മുഖത്തെ അവൻ മൂടിക്കളയുന്നു.
അത് അവൻ അല്ല എന്നാൽ പിന്നേ ആരു പോൽ?</lg>

<lg n="25"> എന്റെ നാളുകൾ ആകട്ടേ ഓട്ടാളനിലും ഉഴറി,
നന്മ കാണാതെ മണ്ടി;</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/25&oldid=189426" എന്ന താളിൽനിന്ന് ശേഖരിച്ചത്