താൾ:GaXXXIV5 1.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 Job, IX. ഇയ്യോബ് ൯. അ.

<lg n="20"> കണ്ടാലും തികവുള്ളവനെ ദേവൻ വെറുക്കുന്നില്ല,
ദുഷ്കൃതികളുടെ കൈയെ താങ്ങുന്നതും ഇല്ല.</lg>

<lg n="21"> ഇനി നിന്റെ വായിൽ അവൻ ചിരിയും
നിന്റെ അധരങ്ങളിൽ ആൎപ്പും നിറെക്കും.</lg>

<lg n="22"> നിന്നെ പകെക്കുന്നവർ നാണം പൂണുകയും
ദുഷ്ടരുടെ കൂടാരം ഇല്ലാതാകയും ചെയ്യും.</lg>

൯. ൧൦. അദ്ധ്യായങ്ങൾ.

ഇയ്യോബ് ദൈവം വലിയവൻ എന്നതു സമ്മതിച്ചു (൪) ചെമ്മേ വൎണ്ണിച്ചു,
(൧൪) ഈ വലിപ്പം ഹേതുവായി പ്രതിവാദിപ്പാൻ ശക്തി പോരാ എന്നു മുറയിട്ട
ശേഷം, (൨൧) താൻ നിൎദ്ദോഷൻ എന്നും, (൨൫) ആപത്തിൽ മുങ്ങീട്ടും (൩൪) വ്യവ
ഹരിപ്പാൻ ധൈൎയ്യ്വാൻ എന്നും കാട്ടി, (൧൦, ൨) ദൈവത്തിന്മേൽ അനീതിയും
(൮) സ്വസൃഷ്ടിയുടെ മറതിയും ആരോപിച്ചു, (൧൮) ചാകുമ്മുമ്പിൽ അല്പം സ്വ
സ്ഥത മാത്രം ആഗ്രഹിച്ചതു.

ഇയ്യോബ് ഉത്തരം ചൊല്ലിയതു:

<lg n="2"> അങ്ങനേ ഉണ്ടെന്നു ഞാനും അറിയുന്നു സത്യം.
ദേവനോടു മൎത്യൻ എങ്ങനേ നീതിമാനാകും?</lg>

<lg n="3"> ഇവൻ അവനോടു വ്യവഹരിപ്പാൻ ഇഛ്ശിച്ചാലും
ആയിരത്തിൽ ഒന്നിന്നും ഉത്തരം ചൊല്ലിക്കൂടാ.</lg>

<lg n="4"> ഹൃദയജ്ഞാനവും ഊക്കിൻ പരാക്രമവും ഉള്ളവനോടു
ചെറുത്താൽ ആർ സുഖിക്കും?</lg>

<lg n="5"> മലകളെ തൻ കോപത്തിൽ മറിച്ചു എന്ന്
അവ ബോധിക്കുമുമ്പെ മാറ്റിവെക്കുന്നവൻ.</lg>

<lg n="6"> ഭൂമിയെ അതിൻ സ്ഥാനത്തിൽനിന്ന് ഇറക്കി,
അതിൻ തുണുകളെ കുലുക്കുന്നവൻ.</lg>

<lg n="7"> കതിരോനോടു ചൊല്ലി ഉദിക്കാതാക്കുകയും,
നക്ഷത്രങ്ങളെ (പൊതിഞ്ഞു) മുദ്രയിടുകയും,</lg>

<lg n="8">തനിച്ചു വാനങ്ങളെ ചായ്ക്കയും,
കടൽ അഗ്രങ്ങളിന്മേൽ നടകൊൾ്കയും ചെയ്വോൻ;</lg>

<lg n="9"> സപ്തൎഷി തിരുവാതിര കാൎത്തിക ഇവയും
തെക്കേ ഉള്ളറകളെയും ഉണ്ടാക്കിയവൻ,</lg>

<lg n="10">ആരാഞ്ഞു കൂടാതോളം വങ്ക്രിയകളും
എണ്ണമില്ലാതോളം അത്ഭുതങ്ങളും ചെയ്യുന്നവൻ (൫, ൯).</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/24&oldid=189424" എന്ന താളിൽനിന്ന് ശേഖരിച്ചത്