താൾ:GaXXXIV5 1.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 Job, X. ഇയ്യോബ് ൧൦. അ.

<lg n="26">ഓടയാലേ തോണികളെ പോലേ,
ഇര മേലേക്കു ചാടുന്ന കഴുക്കണക്കേ പാറി പോകുന്നു.</lg>

<lg n="27">എൻ സങ്കടത്തെ മറക്കട്ടേ,
മുഖവിഷാദം വിട്ട് ഉന്മേഷിക്കട്ടേ! എന്നിരുന്നാലും,</lg>

<lg n="28"> എന്റെ സകല വേദനകളാൽ ഞാൻ ഞെട്ടുന്നു,
നീ എന്നെ കുറ്റമില്ലാതാക്കുകയില്ല എന്നും അറിയുന്നു.</lg>

<lg n="29">ഞാനേ ദോഷവാനായ്തീരേണ്ടതല്ലോ,
പിന്നേ ഞാൻ മായയിൽ അദ്ധ്വാനിക്കുന്നത് എന്തിന്നു?</lg>

<lg n="30"> ഹിമജലത്തിൽ ഞാൻ കുളിച്ചാലും,
ക്ഷാരത്താൽ എൻ കൈകളെ വെടിപ്പാക്കിയാലും,</lg>

<lg n="31"> നീ (പിന്നേയും) എന്റെ (ചേർ) കഴിയിൽ മുക്കി,
എൻ വസ്ത്രങ്ങളിൽ മനസ്സറെപ്പാറാക്കും.</lg>

<lg n="32"> നാം ഒന്നിച്ചു ന്യായത്തിൽ ചെല്വാന്തക്കവണ്ണം
ഞാൻ ഉത്തരം ചൊല്ലാകുന്ന തുല്യപുരുഷൻ അവൻ അല്ലല്ലോ.</lg>

<lg n="33"> നാം ഇരുവരുടെ മേലും തൻ കൈ വെക്കുന്ന
മദ്ധ്യസ്ഥനും നമുക്കു ഇല്ല.</lg>

<lg n="34"> എന്റെ മേലുള്ള തൻ ചെങ്കോലിനെ അവൻ നീക്കുകയും
അവന്റെ ഭീഷണി എന്നെ അരട്ടാതെ പോകയും ആവു!</lg>

<lg n="35"> എന്നിട്ടു ഭയമെന്നി ഞാൻ അവന്മുമ്പിൽ സംസാരിക്കാം,
അപ്രകാരം എനിക്കു മനോബോധം ഇല്ലല്ലോ.</lg>

<lg n="10, 1"> എൻ ജീവനിൽ ദേഹിക്ക് ഉഴപ്പുണ്ടു;
എൻ മേലേ സങ്കടത്തെ ഞാൻ പുറത്തയച്ചു,
ഹൃദയക്കൈപ്പിൽ വായ്പാടിക്കൊള്ളട്ടേ!</lg>

<lg n="2">ഞാൻ ദൈവത്തോടു പറയുന്നിതു: എനിക്ക് (ഉടനേ) കുറ്റം വിധിക്കൊ
എന്നോടു വ്യവഹരിക്കുന്ന സംഗതിയെ അറിയിക്കേണമേ! [ല്ല,</lg>

<lg n="3">നീ പീഡിപ്പിക്കയാലും തൃക്കൈകളുടെ പ്രയത്നത്തെ വെറുക്കയാലും,
ദുഷ്ടരുടെ ആലോചനെക്കു (കടാക്ഷിച്ചു) വിളങ്ങുകയാലും,
നിണക്കു സുഖമോ?</lg>

<lg n="4"> മാംസത്താലേ കണ്ണുകളോ നിണക്കുള്ളവ?
മൎത്യൻ കാണും പോലെയോ നീ കാണുന്നതു?</lg>

<lg n="5"> മൎത്യന്റെ ആയുസ്സു പോലെയോ നിന്റെ ആയുസ്സു?
പുരുഷന്റെ നാളുകളെ പോലെയോ നിന്റെ ആണ്ടുകൾ?</lg>

<lg n="6">ഞാൻ കുറ്റക്കാരനല്ല എന്നും,
തൃക്കൈയിൽനിന്ന് ഉദ്ധരിക്കുന്നവൻ ആരും ഇല്ല എന്നും അറിഞ്ഞിട്ടും,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/26&oldid=189428" എന്ന താളിൽനിന്ന് ശേഖരിച്ചത്