താൾ:GaXXXIV5 1.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

238 Psalms, CXIX. സങ്കീൎത്തനങ്ങൾ ൧൧൯.

<lg n="122"> നന്നാവാൻ അടിയന്ന് ഉത്തരവാദിയാക
അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ!</lg>

<lg n="123"> നിന്റേ രക്ഷെക്കായും നിന്റേ നീതിമൊഴിക്കായും
എൻ കണ്ണുകൾ മാഴ്കുന്നു.</lg>

<lg n="124"> നിന്റേ ദയെക്കു തക്കവണ്ണം അടിയനോടു ചെയ്തു
തിരുവെപ്പുകളെ എന്നെ പഠിപ്പിച്ചാലും!</lg>

<lg n="125"> ഞാൻ നിന്റേ ദാസൻ
നിന്റേ സാക്ഷ്യങ്ങളെ അറിവാൻ ഗ്രഹിപ്പിച്ചാലും!</lg>

<lg n="126"> യഹോവെക്കു പ്രവൃത്തിപ്പാൻ നേരമായി
നിന്റേ ധൎമ്മത്തെ അവർ ഭഞ്ജിച്ചു.</lg>

<lg n="127"> എന്നതുകൊണ്ടു പൊന്നിലും തങ്കത്തിലും ഏറ
നിന്റേ കല്പനകളെ ഞാൻ സ്നേഹിക്കുന്നു.</lg>

<lg n="128"> എന്നതുകൊണ്ടു നിൻ നിയോഗങ്ങളെ എല്ലാം ഞാൻ നേർ എന്നു വിധി
സകല വ്യാജമാൎഗ്ഗത്തെയും പകെക്കുന്നു. [ച്ചു</lg>

പേ.

<lg n="129"> നിന്റേ സാക്ഷ്യങ്ങൾ അത്ഭുതങ്ങളാകയാൽ
എൻ ദേഹി അവറ്റെ സൂക്ഷിച്ചു.</lg>

<lg n="130"> തിരുവചനങ്ങളെ തുറന്നു കൊടുക്ക പ്രകാശിപ്പിക്കുന്നു
അജ്ഞരെ ഗ്രഹിപ്പിക്കുന്നു. </lg>

<lg n="131">തിരുകല്പനകളെ കൊതിക്കയാൽ
ഞാൻ വായി പിളൎന്നു കപ്പുന്നു.</lg>

<lg n="132"> എങ്കലേക്കു തിരിഞ്ഞു കനിഞ്ഞുകൊൾ്ക
തിരുനാമത്തെ സ്നേഹിക്കുന്നവൎക്കു ന്യായമാകുമ്പോലേ!</lg>

<lg n="133"> തിരുമൊഴിയാൽ എൻ നടകളെ ഉറപ്പിക്ക
യാതൊർ അതിക്രമവും എന്മേൽ ഭരിക്കയും അരുതേ!</lg>

<lg n="134"> മനുഷ്യർ പീഡിപ്പിക്കുന്നതിൽനിന്ന് എന്നെ വീണ്ടുകൊണ്ടാലും
നിന്റേ നിയോഗങ്ങളെ കാപ്പാനായി തന്നേ!</lg>

<lg n="135"> അടിയന്മേൽ നിൻ മുഖത്തെ പ്രകാശിപ്പിച്ചു
തിരുവെപ്പുകളെ പഠിപ്പിക്കേണമേ!</lg>

<lg n="136"> നിൻ ധൎമ്മത്തെ പ്രമാണിക്കാത്തവർ നിമിത്തം
എൻ കണ്ണുകൾ നീൎത്തോടുകളായി ഒലിക്കുന്നു (വിലാപം ൩, ൪൮).</lg>

ചാദേ.

<lg n="137"> യഹോവേ, നീ നീതിമാനും
നിന്റേ ന്യായങ്ങൾ നേരുള്ളവയും ആകുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/248&oldid=189861" എന്ന താളിൽനിന്ന് ശേഖരിച്ചത്