താൾ:GaXXXIV5 1.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧൯. Psalms, CXIX. 237

<lg n="106"> നിന്റേ നീതിന്യായങ്ങളെ പ്രമാണിപ്പാൻ
ഞാൻ ആണയിട്ടു നിവൃത്തിക്കയും ചെയ്തു.</lg>

<lg n="107"> ഞാൻ അത്യന്തം വലഞ്ഞുപോയി
യഹോവേ, തിരുവചനപ്രകാരം എന്നെ ഉയിൎപ്പിച്ചാലും!</lg>

<lg n="108"> യഹോവേ, എൻ വായിലേ മനഃപൂൎവ്വകാഴ്ചകളെ രസിച്ചുകൊണ്ടു
നിന്റേ ന്യായങ്ങളെ എന്നെ പഠിപ്പിക്കേയാവു!</lg>

<lg n="109"> എൻ ദേഹി നിത്യം എൻ കൈയിൽ തന്നേ
നിന്റേ ധൎമ്മം മറക്കുന്നില്ല താനും.</lg>

<lg n="110"> ദുഷ്ടന്മാർ എനിക്കു കണി വെച്ചു
എങ്കിലും നിന്റേ നിയോഗങ്ങളെ ഞാൻ വിട്ടുഴന്നില്ല.</lg>

<lg n="111"> നിന്റേ സാക്ഷ്യങ്ങൾ എൻ ഹൃദയത്തിന്ന് ആനന്ദമാകയാൽ
ഞാൻ അവറ്റെ എന്നേക്കും അവകാശമായി അടക്കി.</lg>

<lg n="112"> അന്തം വരേ എപ്പോഴും
തിരുവെപ്പുകളെ അനുഷ്ഠിപ്പാൻ എൻ ഹൃദയത്തെ ചായ്ക്കുന്നു.</lg>

സാമെൿ.

<lg n="113"> ഇരുമനസ്സുള്ളവരെ ഞാൻ പകെച്ചു
നിൻ ധൎമ്മത്തെ സ്നേഹിക്കുന്നു.</lg>

<lg n="114"> എന്റേ മറയും പലിശയും നീ തന്നേ
നിന്റേ വചനത്തെ ഞാൻ പാൎത്തു നിന്നു.</lg>

<lg n="115"> ദുഷ്കൎമ്മികളേ, എന്നെ വിട്ടു മാറുവിൻ
എൻ ദൈവത്തിൻ കല്പനകളെ ഞാൻ സൂക്ഷിക്കേ ഉള്ളൂ.</lg>

<lg n="116"> ഞാൻ ഉയിൎപ്പാൻ തിരുമൊഴിയാൽ എന്നെ നിവിൎത്തുക
എൻ പ്രത്യാശ പൊട്ടാക്കി എന്നെ നാണിപ്പിക്കൊല്ല.</lg>

<lg n="117"> രക്ഷപെടുവാനും തിരുവെപ്പുകളെ നിത്യം നോക്കിക്കൊൾ്വാനും
എന്നെ താങ്ങേണമേ.</lg>

<lg n="118"> തിരുവെപ്പുകളെ വിട്ടു തെറ്റുന്നവരെ ഒക്കയും നീ തൃണീകരിക്കുന്നു,
അവരുടേ ചതി പഴുതിലത്രേ.</lg>

<lg n="119"> ഭൂമിയിലേ സകല ദുഷ്ടന്മാരെയും നീ കിട്ടം പോലേ സന്നമാക്കുന്നു
അതുകൊണ്ടു നിന്റേ സാക്ഷ്യങ്ങളെ ഞാൻ സ്നേഹിക്കുന്നു.</lg>

<lg n="120"> നിന്നെ പേടിക്കയാൽ എൻ മൈ കോൾ്മയിർ കൊള്ളുന്നു
നിന്റേ ന്യായവിധികളെ ഞാൻ ഭയപ്പെടുകയും ചെയ്യുന്നു.</lg>

ആ'യിൻ.

<lg n="121"> ഞാൻ ന്യായവും നീതിയും ചെയ്തു
പീഡിപ്പിക്കുന്നവൎക്കു നീ എന്നെ ഏല്പിച്ചു വിടുകയില്ല.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/247&oldid=189859" എന്ന താളിൽനിന്ന് ശേഖരിച്ചത്