താൾ:GaXXXIV5 1.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧൯. Psalms, CXIX. 231

<lg n="13"> എൻ അധരങ്ങൾ കൊണ്ടു
തിരുവായുടേ ന്യായങ്ങളെ എല്ലാം ഞാൻ വൎണ്ണിച്ചു.</lg>

<lg n="14"> നിന്റേ സാക്ഷ്യങ്ങളുടേ വഴിയിൽ ഞാൻ മകിഴുന്നതു
സമസ്ത ധനത്തിൽ എന്ന പോലേ തന്നേ.</lg>

<lg n="15"> നിന്റേ നിയോഗങ്ങളെ ഞാൻ ധ്യാനിച്ചും
നിൻ പാതകളെ പാൎത്തും കൊൾ്ക!</lg>

<lg n="16"> തിരുവെപ്പുകളിൽ ഞാൻ പുളെക്കുന്നു
നിന്റേ വചനത്തെ മറക്കയും ഇല്ല.</lg>

ഗീമെൽ.

<lg n="17">നിന്റേ ദാസന്നു ഞാൻ ജീവിപ്പാൻ ഗുണം വരുത്തുക
എന്നാൽ തിരുവചനത്തെ ഞാൻ കാക്കും.</lg>

<lg n="18"> നിൻ ധൎമ്മത്തിലേ അതിശയങ്ങളെ നോക്കുവാൻ
എന്റേ കണ്ണുകളെ തുറക്കുക!</lg>

<lg n="19"> ഞാൻ ഭൂമിയിലേ പരദേശി തന്നേ
നിന്റേ കല്പനകളെ എന്നിൽനിന്നു മറെക്കൊല്ലാ!</lg>

<lg n="20"> എല്ലാ സമയത്തും നിന്റേ ന്യായങ്ങളെ കൊതിക്കയാൽ
എൻ ദേഹി ചതഞ്ഞിരിക്കുന്നു.</lg>

<lg n="21"> നിന്റേ കല്പനകളെ വിട്ടു തെറ്റുന്ന അഹങ്കാരികളെ
ശപിക്കപ്പെട്ടവർ എന്നു നീ ശാസിച്ചു.</lg>

<lg n="22"> നിന്റേ സാക്ഷ്യങ്ങളെ ഞാൻ സൂക്ഷിച്ചതിനാൽ
നിന്ദയും ധിക്കാരവും എന്നിൽനിന്ന് ഉരുട്ടിക്കുളക.</lg>

<lg n="23"> പ്രഭുക്കളും ഇരുന്നു എന്നെ കൊണ്ടു സംസാരിച്ചു,
അടിയൻ നിന്റേ വെപ്പുകളെ ധ്യാനിക്കുന്നു. </lg>

<lg n="24">നിന്റേ സാക്ഷ്യങ്ങൾ കൂടേ എൻ വിലാസവും
എൻ മന്ത്രിശ്രേഷ്ഠരും തന്നേ.</lg>

ദാലെഥ്.

<lg n="25"> എൻ ദേഹി പൂഴിയിലേക്കു ചാഞ്ഞു (൪൪, ൨൬)
തിരുവചനപ്രകാരം എന്റെ ഉയിൎപ്പിച്ചാലും!</lg>

<lg n="26"> എന്റേ വഴികളെ ഞാൻ വിവരിച്ചു ചൊല്ലിയപ്പോൾ നീ ഉത്തരം അരുളി
നിന്റേ വെപ്പുകളെ എന്നെ പഠിപ്പിച്ചാലും!</lg>

<lg n="27"> നിന്റേ നിയോഗങ്ങളുടേ വഴിയെ എന്നെ ഗ്രഹിപ്പിച്ചാലും
എന്നാൽ നിന്റേ അതിശയങ്ങളിൽ ഞാൻ ധ്യാനിക്കും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/241&oldid=189848" എന്ന താളിൽനിന്ന് ശേഖരിച്ചത്