താൾ:GaXXXIV5 1.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

230 Psalms, CXIX. സങ്കീൎത്തനങ്ങൾ ൧൧൯.

<lg n="29"> യഹോവയെ വാഴ്ത്തുവിൻ! കാരണം അവൻ നല്ലവൻ തന്നേ
അവന്റേ ദയ യുഗപൎയ്യന്തമുള്ളതല്ലോ (൧).</lg>

(ഇപ്രകാരം ൧൧൨ മുതൽ ൧൧൮ വരേ മഹോത്സവസ്തോത്രം സമാപ്തം.)

൧൧൯. സങ്കീൎത്തനം.

ദേവവചനത്തിന്റേ ശക്തിയും ഫലങ്ങളും സ്തുതിക്കുന്ന അകാരാദി.

ആലെഫ്.

<lg n="1"> അനപരാധവഴിയുള്ളവരായി
യഹോവയുടേ ധൎമ്മോപദേശത്തിൽ നടക്കുന്നവർ ധന്യർ.</lg>

<lg n="2"> അവന്റേ സാക്ഷ്യങ്ങളെ സൂക്ഷിച്ചു
സൎവ്വഹൃദയത്താലും അവനെ തിരഞ്ഞും,</lg>

<lg n="3"> അക്രമം പ്രവൃത്തിക്കാതേ
അവന്റേ വഴികളിൽ നടന്നും കൊള്ളുന്നവർ ധന്യർ.</lg>

<lg n="4"> അത്യന്തം കാപ്പാനായി
നിന്റേ നിയോഗങ്ങളെ നീ കല്പിച്ചു.</lg>

<lg n="5"> അല്ലയോ തിരുവെപ്പുകളെ കാപ്പാൻ
എൻ വഴികൾ സ്ഥിരപ്പെടുമാറാക.</lg>

<lg n="6"> അന്നു ഞാൻ നാണിച്ചു പോകയില്ല
നിന്റേ കല്പനകളെ ഒക്കയും നോക്കുമ്പോൾ തന്നേ.</lg>

<lg n="7"> അങ്ങേ നീതിയുടേ ന്യായങ്ങളെ പഠിക്കയിൽ
ഞാൻ ഹൃദയനേരോടേ നിന്നെ വാഴ്ത്തും.</lg>

<lg n="8"> അങ്ങേ വെപ്പുകളെ ഞാൻ കാക്കും
എന്നെ അത്യന്തം കൈവിടൊല്ല!</lg>

ബേഥ്

<lg n="9"> ഏതുകൊണ്ടു ബാലൻ തൻ പാതയെ വെടിപ്പാക്കും?
നിന്റേ വചനപ്രകാരം (അതിനെ) കാത്തുകൊണ്ടാൽ അല്ലോ.</lg>

<lg n="10"> എന്റേ സൎവ്വഹൃദയത്താലും ഞാൻ നിന്നെ തിരയുന്നു;
നിന്റേ കല്പനകളിൽനിന്ന് എന്നെ തെറ്റിക്കരുതേ! </lg>

<lg n="11">എൻ ഹൃദയത്തിൽ നിൻ മൊഴിയെ ഞാൻ സംഗ്രഹിച്ചു
നിന്നോടു പാപം ചെയ്യായ്വാൻ തന്നേ.</lg>

<lg n="12"> യഹോവേ, നീ അനുഗ്രഹിക്കപ്പെട്ടവൻ
നിന്റേ വെപ്പുകളെ എന്നെ പഠിപ്പിച്ചാലും!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/240&oldid=189845" എന്ന താളിൽനിന്ന് ശേഖരിച്ചത്