താൾ:GaXXXIV5 1.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧൮. Psalms, CXVIII. 229

<lg n="13"> വീഴുവാനായി നീ എന്നെ ഉന്തി തള്ളി
യഹോവ എനിക്കു തുണെച്ചു താനും.</lg>

<lg n="14"> എൻ ശക്തിയും കീൎത്തനയും യാഃ തന്നേ
അവൻ എനിക്കു രക്ഷയായി.</lg>

<lg n="15"> ആൎപ്പുരക്ഷകളുടേ ശബ്ദം നിതിമാന്മാരുടേ കൂടാരങ്ങളിൽ (കേൾക്കുന്നു)
യഹോവയുടേ വലങ്കൈ ബലം അനുഷ്ഠിക്കുന്നു.</lg>

<lg n="16"> യഹോവയുടേ വലങ്കൈ ഉയൎത്തുന്നു,
യഹോവയുടേ വലങ്കൈ ബലം അനുഷ്ഠിക്കുന്നു. </lg>

<lg n="17">ഞാൻ മരിക്കാതേ ജീവിച്ചിരുന്നു
യാഹിൻ ക്രിയകളെ വൎണ്ണിക്കും.</lg>

<lg n="18"> യാഃ എന്നെ നന്നായി ശിക്ഷിച്ചു
എങ്കിലും മരണത്തിന്ന് ഏല്പിച്ചു വിട്ടിട്ടില്ല.</lg>

<lg n="19"> നീതിയുടേ വാതിലുകളെ എനിക്കു തുറപ്പിൻ
എന്നാൽ ഞാൻ അകമ്പുക്കു യാഹെ വാഴ്ത്തും.</lg>

<lg n="20"> യഹോവയുടേ വാതിലായത് ഇതത്രേ
നീതിമാന്മാർ അതിൽ പ്രവേശിക്കും.</lg>

<lg n="21"> നീ എനിക്ക് ഉത്തരം അരുളി
എന്റേ രക്ഷ ആയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തും.</lg>

<lg n="22">വീടു പണിയുന്നവർ ആകാ എന്നു തള്ളിയ കല്ലു തന്നേ
കോണിൻ തലയായ്വന്നു;</lg>

<lg n="23"> യഹോവയിൽനിന്ന് ഇത് ഉണ്ടായി
നമ്മുടേ കണ്ണുകൾ്ക്ക് ആശ്ചൎയ്യമായിരിക്കുന്നു.</lg>

<lg n="24"> യഹോവ ഉണ്ടാക്കിയ ദിവസം ഇതത്രേ
നാം അതിൽ ആനന്ദിച്ചു സന്തോഷിക്ക.</lg>

<lg n="25">അല്ലയോ യഹോവേ (ഹൊശിയന്ന), രക്ഷിച്ചാലും
അല്ലയോ യഹോവേ, സാധിപ്പിച്ചാലും!</lg>

<lg n="26"> യഹോവാനാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെടാക
യഹോവാലയത്തിൽനിന്നു ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു.</lg>

<lg n="27"> യഹോവ ദേവൻ തന്നേ നമുക്കു പ്രകാശം ഉണ്ടാക്കി
ഉത്സവ ബലിയെ കയറുകളാൽ കെട്ടുവിൻ
പീഠത്തിൻ കൊമ്പുകളോട് (അടുപ്പിക്കും) വരേ തന്നേ. </lg>

<lg n="28"> നീയേ എൻ ദേവൻ നിന്നെ ഞാൻ വാഴ്ത്തും
എൻ ദൈവം തന്നേ നിന്നെ ഞാൻ ഉയൎത്തും (൧ മോ. ൧൫, ൨).</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/239&oldid=189843" എന്ന താളിൽനിന്ന് ശേഖരിച്ചത്