താൾ:GaXXXIV5 1.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

232 Psalms, CXIX. സങ്കീൎത്തനങ്ങൾ ൧൧൯.

<lg n="28"> ഖേദം ഹേതുവായി എൻ ദേഹി കണ്ണീർ തൂകുന്നു,
തിരുവചനപ്രകാരം എന്നെ നിവിൎത്തുക!</lg>

<lg n="29"> ഭോഷ്കിൻ വഴിയെ എന്നോട് അകറ്റി
നിന്റേ ധൎമ്മത്തെ കനിഞ്ഞു തന്നേയാവു!</lg>

<lg n="30"> വിശ്വസ്തതയുടേ വഴിയെ ഞാൻ തെരിഞ്ഞെടുത്തു
നിന്റേ ന്യായങ്ങളെ (മുൻ) വെച്ചുകൊണ്ടിരുന്നു.</lg>

<lg n="31"> നിന്റേ സാക്ഷ്യങ്ങളോടു ഞാൻ പറ്റിപ്പോയി
യഹോവേ, എന്നെ നാണിപ്പിക്കരുതേ!</lg>

<lg n="32"> എൻ ഹൃദയത്തെ നീ വിസ്താരമാക്കുന്നതിനാൽ
നിന്റേ കല്പനകളുടേ വഴിയിൽ ഞാൻ ഓടിക്കൊള്ളും.</lg>

ഹേ.

<lg n="33"> യഹോവേ, തിരുവെപ്പുകളുടേ വഴിയെ എനിക്കുപദേശിച്ചാലും
എന്നാൽ അവസാനം വരേ ഞാൻ അവ സൂക്ഷിക്കും.</lg>

<lg n="34"> നിന്റേ ധൎമ്മത്തെ ഞാൻ സൂക്ഷിച്ചു
സൎവ്വഹൃദയത്താലും കാപ്പാൻ എന്നെ ഗ്രഹിപ്പിച്ചാലും!</lg>

<lg n="35"> നിന്റേ കല്പനകളുടേ നിരത്തിൽ എന്നെ വഴി നടത്തുക!
ഇതിൽ എനിക്കു പ്രസാദം ഉണ്ടല്ലോ.</lg>

<lg n="36"> ആദായത്തിലേക്കല്ല
നിന്റേ സാക്ഷ്യങ്ങളിലേക്കു എൻ ഹൃദയത്തെ ചായ്ക്കുക!</lg>

<lg n="37"> മായ കാണ്കയിൽനിന്ന് എൻ കണ്ണുകളെ വാങ്ങുമാറാക്കി
നിന്റേ വഴിയിൽ എന്നെ ഉയിൎപ്പിച്ചാലും!</lg>

<lg n="38"> നിന്നെ ഭയപ്പെടുന്നതിന്നുള്ള തിരുമൊഴിയെ
അടിയന്നു സ്ഥാപിച്ചാലും!</lg>

<lg n="39"> ഞാൻ അഞ്ചുന്ന എൻ നിന്ദയെ പോക്കുക
നിന്റേ ന്യായങ്ങൾ നല്ലവയല്ലോ.</lg>

<lg n="40"> കണ്ടാലും നിന്റേ നിയോഗങ്ങളെ ഞാൻ കൊതിക്കുന്നു
നിൻ നീതിയാൽ എന്നെ ഉയിൎപ്പിച്ചാലും!</lg>

വാവ്.

<lg n="41"> യഹോവേ, നിന്റേ ദയകൾ എനിക്കു വരുവൂതാക,
തിരുമൊഴി പ്രകാരം നിന്റേ രക്ഷ തന്നേ!</lg>

<lg n="42"> നിന്റേ വചനത്തെ ഞാൻ തേറുകയാൽ
എന്നെ നിന്ദിക്കുന്നവരോട് ഒരു വാക്കു ഉത്തരം ചൊല്ലും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/242&oldid=189849" എന്ന താളിൽനിന്ന് ശേഖരിച്ചത്