താൾ:GaXXXIV5 1.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧൫. Psalms, CXV. 225

<lg n="7"> കൎത്താവിന്മുമ്പിൽ, ഭൂമിയേ, വിറെക്ക,
യാക്കോബിൻ ദൈവമായി,</lg>

<lg n="8"> പാറയെ നീൎക്കുളവും
വെങ്കല്ലിനെ നീരുറവുകളും ആക്കി മാറ്റുന്നവന്റേ മുമ്പിൽ തന്നേ!</lg>

൧൧൫. സങ്കീൎത്തനം.

യഹോവ സ്വനാമതേജസ്സിനായി (൫) കള്ളദേവകളെ നീക്കുകയും (൯) ഇ
സ്രയേൽ സ്വദൈവത്തെ തേറി (൧൨) അനുഗ്രഹത്തെ കാത്തു (൧൬) സ്തുതിക്ക
യും ചെയ്വാൻ പ്രബോധനം.

<lg n="1"> ഞങ്ങൾ്ക്കല്ല യഹോവേ, ഞങ്ങൾ്ക്കല്ല
തിരുനാമത്തിന്നു തേജസ്സു കൊടുക്ക
നിന്റേ ദയയും സത്യവും ഹേതുവായത്രേ!</lg>

<lg n="2"> ഇവരുടേ ദൈവം എവിടേ പോൽ എന്നു
ജാതികൾ എന്തിന്നു പറവു (൭൯, ൧൦)?</lg>

<lg n="3"> ഞങ്ങളുടേ ദൈവമോ സ്വൎഗ്ഗത്തിൽ തന്നേ;
പ്രസാദിച്ചത് എല്ലാം താൻ ചെയ്യുന്നു.</lg>

<lg n="4"> അവരുടേ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആയി
മനുഷ്യകൈകളുടേ ക്രിയയത്രേ;</lg>

<lg n="5">അവററിന്നു വായി ഉണ്ടു പറകയില്ല താനും
കണ്ണുകൾ ഉണ്ടായിട്ടും കാണ്കയില്ല;</lg>

<lg n="6"> ചെവികൾ ഉണ്ടായിട്ടും കേൾ്ക്കയില്ല
മൂക്കു ഉണ്ടായിട്ടും മണക്കയില്ല; </lg>

<lg n="7"> കൈകൾ (ഉണ്ടു) സ്പൎശിക്കാ താനും
കാലുകൾ കൂടേ നടക്കാ താനും,
തൊണ്ടകളാൽ കുശുകുശുക്കയും ഇല്ല.</lg>

<lg n="8"> എന്നവറ്റെ പോലേ അവ ഉണ്ടാക്കുന്നവരും
അതിൽ തേറുന്നവനും എല്ലാം ആകുന്നു.</lg>

<lg n="9"> ഇസ്രയേലേ, യഹോവയിൽ തേറുക,
ആയവൻ അവരുടേ തുണയും പലിശയും തന്നേ (൩൩, ൨൦).</lg>

<lg n="10"> അഹരോൻ ഗൃഹമേ, യഹോവയിൽ തേറുവിൻ,
ആയവൻ അവരുടേ തുണയും പലിശയും തന്നേ.</lg>

<lg n="11"> യഹോവയെ ഭയപ്പെടുന്നവരേ, യഹോവയിൽ തേറുവിൻ,
ആയവൻ നമ്മുടേ തുണയും പലിശയും തന്നേ.</lg>


15

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/235&oldid=189835" എന്ന താളിൽനിന്ന് ശേഖരിച്ചത്