താൾ:GaXXXIV5 1.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

224 Psalms, CXIV. സങ്കീൎത്തനങ്ങൾ ൧൧൪.

<lg n="2"> യഹോവാനാമം ഇന്നു മുതൽ എന്നേക്കും
അനുഗ്രഹിക്കപ്പെടാക.</lg>

<lg n="3"> സൂൎയ്യോദയം മുതൽ അസ്തമയം വരേയും
യഹോവാനാമം സ്തുത്യം തന്നേ. </lg>

<lg n="4"> സകല ജാതികൾ്ക്കും മീതേ യഹോവ ഉയൎന്നവൻ
സ്വൎഗ്ഗത്തിന്മേൽ അവന്റേ തേജസ്സ് (ഉള്ളതു).</lg>

<lg n="5"> നമ്മുടേ ദൈവമായ യഹോവയോടു സമൻ ആർ?
ഉയരത്തിൽ പാൎത്തുകൊണ്ടും,</lg>

<lg n="6"> സ്വൎഭൂമികളിലും താഴേ
നോക്കിക്കൊണ്ടും ഉള്ളവൻ;</lg>

<lg n="7"> നീചനെ പൊടിയിൽനിന്ന് എഴുനീല്പിച്ചു
ദരിദ്രനെ കുപ്പയിൽനിന്ന് ഉയൎത്തി,</lg>

<lg n="8">മഹാത്മാക്കളോടു
സ്വജനത്തിലേ മഹത്തുക്കളോടു കൂടേ ഇരുത്തുന്നവൻ ( ൧ ശമു. ൨, ൮);</lg>

<lg n="9"> ഭവനത്തിലേ മച്ചിയെ മക്കളുടേ അമ്മയായി
സന്തോഷത്തോടേ പാൎപ്പിക്കുന്നവൻ തന്നേ (യശ. ൫൪, ൧).
ഹല്ലെലൂയാഃ.</lg>

൧൧൪. സങ്കീൎത്തനം.

സഭെക്കു ധൈൎയ്യം വരുത്തുവാൻ മിസ്രയിൽനിന്നു പുറപ്പാടിനെ സ്തുതിക്കുന്നതു.

<lg n="1"> ഇസ്രയേൽ മിസ്രയിൽനിന്നു
യാക്കോബ് ഗൃഹം മ്ലേഛ്ശവംശത്തിൽനിന്നു പുറപ്പെടുകയിൽ,</lg>

<lg n="2"> യഹൂദ അവന്നു വിശുദ്ധസ്ഥാനവും
ഇസ്രയേൽ വാഴ്ചയും ആയ്തീൎന്നു.</lg>

<lg n="3"> സമുദ്രം കണ്ടു മണ്ടി
യൎദ്ദൻ (കണ്ടു) പിന്തിരിഞ്ഞു;</lg>

<lg n="4"> മുട്ടാടുകളെ പോലേ മലകളും
ആട്ടിങ്കുട്ടികളെ പോലേ കുന്നുകളും തുള്ളി.</lg>

<lg n="5"> മണ്ടുകയാൽ സമുദ്രമേ, നിണക്ക് എന്തു,
പിന്തിരികയാൽ യൎദ്ദനേ, (നിണക്കെന്തു)?</lg>

<lg n="6"> മലകളേ, നിങ്ങൾ മുട്ടാടുകളെ പോലേയും
കുന്നുകളേ, ആട്ടിങ്കുട്ടികളെ പോലേ തുള്ളുകയാൽ (എന്തു)?-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/234&oldid=189833" എന്ന താളിൽനിന്ന് ശേഖരിച്ചത്