താൾ:GaXXXIV5 1.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

226 Psalms, CXVI. സങ്കീൎത്തനങ്ങൾ ൧൧൬.

<lg n="12"> യഹോവ നമ്മെ ഓൎത്തിരിക്കുന്നു അവൻ അനുഗ്രഹിക്കും,
ഇസ്രയേൽ ഗൃഹത്തെ അനുഗ്രഹിക്കും
അഹരോൻ ഗൃഹത്തെ അനുഗ്രഹിക്കും,</lg>

<lg n="13"> യഹോവയെ ഭയപ്പെടുന്നവരെ
ചെറിയവർ വലിയവരുമായി അനുഗ്രഹിക്കും.</lg>

<lg n="14"> നിങ്ങളോടു യഹോവ ചേൎത്തു വെക്കുക
നിങ്ങളോടും മക്കളോടും തന്നേ (൫ മോ. ൧, ൧൧).</lg>

<lg n="15"> സ്വൎഭൂമികളെ സൃഷ്ടിച്ച യഹോവയാൽ
നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ.</lg>

<lg n="16"> സ്വൎഗ്ഗം യഹോവയുടേ സ്വൎഗ്ഗം തന്നേ
ഭൂമിയെ മനുഷ്യപുത്രൎക്കു കൊടുത്തും ഇരിക്കുന്നു.</lg>

<lg n="17"> മരിച്ചവർ അല്ല യാഹെ സ്തുതിക്കും
മൌനവാസത്തിന്ന് ഇറങ്ങിയ ഏവരും അല്ല.</lg>

<lg n="18"> നാമോ യാഹെ സ്തുതിപ്പതു
ഇന്നുമുതൽ യുഗപൎയ്യന്തം തന്നേ (യശ. ൩൮, ൧൮. S).
ഹല്ലെലൂയാഃ.</lg>

൧൧൬. സങ്കീർത്തനം.

മഹാക്ലേശത്തിൽനിന്നു രക്ഷിച്ചവനെ (൭) തേറുവാൻ നിശ്ചയിച്ചു (൧൦)
മഹാരക്ഷ കണ്ടു (൧൩) പുതിയ ദേവാലയത്തിൽ ബലികഴിപ്പാൻ വാഗ്ദത്തം
ചെയ്തു.

<lg n="1"> ഞാൻ കെഞ്ചി യാചിക്കും ശബ്ദത്തെ
യഹോവ കേൾ്ക്കകൊണ്ടു ഞാൻ സ്നേഹിക്കുന്നു.</lg>

<lg n="2"> അവനാകട്ടേ തന്റേ ചെവിയെ എനിക്കു ചാച്ചതിനാൽ
എൻ വാഴുനാൾ കൊണ്ടു ഞാൻ വിളിക്കും.</lg>

<lg n="3"> മരണപാശകൾ എന്നെ ചുറ്റി
പാതാളത്രാസങ്ങൾ എന്നെ പിടിച്ചു
ഞെരുക്കവും ക്ലേശവും ഞാൻ കണ്ടെത്തി (൧൮, ൫, S).</lg>

<lg n="4"> അന്നു യഹോവാനാമത്തെ ഞാൻ വിളിച്ചു
അല്ലയോ യഹോവേ, എൻ ദേഹിയെ തെറ്റിച്ചാലും എന്നു യാചിച്ചു.</lg>

<lg n="5"> യഹോവ കൃപാലുവും നീതിമാനും തന്നേ
നമ്മുടേ ദൈവം കരൾ്ക്കനിയുന്നവൻ.</lg>

<lg n="6"> അജ്ഞന്മാരെ യഹോവ കാക്കുന്നു,
ഞാൻ ക്ഷീണിച്ചു മെലിഞ്ഞു അവൻ എന്നെ രക്ഷിക്കുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/236&oldid=189837" എന്ന താളിൽനിന്ന് ശേഖരിച്ചത്