താൾ:GaXXXIV5 1.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

220 Psalms, CIX, സങ്കീൎത്തനങ്ങൾ ൧൦൯.

<lg n="11"> അവന്നുള്ളത് ഒക്കയും കടക്കാരൻ പിടുങ്ങിക്കളക
അവന്റേ അദ്ധ്വാനത്തെ അന്യന്മാർ കൊള്ളയിടുക! </lg>

<lg n="12"> ദയയെ നീട്ടുന്നവൻ ആരും അവന്ന് ഇരിക്കൊല്ല
അവന്റേ അനാഥൎക്കും കരുണാവാൻ അരുതു!</lg>

<lg n="13"> അവന്റേ ഭാവി (സന്തതി) ഛേദിക്കപ്പെടുകയത്രേ ആക (൩൭, ൩൮)
പിറേറ തലമുറയിൽ അവരുടേ നാമം മാഞ്ഞുപോക!</lg>

<lg n="14"> അവന്റേ പിതാക്കളുടേ അകൃത്യം യഹോവയോട് ഓൎക്കപ്പെടുകയും
അമ്മയുടേ പാപം മായ്ക്കപ്പെടാകയും വേണ്ടു!</lg>

<lg n="15"> ഇവ നിത്യം യഹോവയുടേ നേരേ ഇരിക്ക
അവരുടേ ഓൎമ്മയെ അവൻ ഭൂമിയിങ്കന്നു ഛേദിപ്പൂതാക!</lg>

<lg n="16"> എന്നത് അവൻ ദയ ചെയ്വാൻ ഓൎക്കാതേ
ദീനനും ദരിദ്രനും ഖിന്നഹൃദയനും ആയ പുരുഷനെ
ഹിംസിച്ചു പിന്തേരുകയാൽ തന്നേ.</lg>

<lg n="17"> ശാപത്തെ അവൻ സ്നേഹിച്ചിട്ട് അത് അവന്നു വന്നു,
അനുഗ്രഹത്തിൽ മനസ്സു ചെല്ലായ്കയാൽ അത് അവനോട് അകന്നു.</lg>

<lg n="18"> തൻ അങ്കിയെ പോലേ ശാപത്തെ ധരിച്ചു
അതും വെള്ളം പോലേ അവന്റേ ഉള്ളിലും
എണ്ണകണക്കേ അവന്റേ അസ്ഥികളിലും കടന്നു.</lg>

<lg n="19"> അവൻ പുതെച്ച വസ്ത്രത്തോട് അതു സമമാക
അരക്കെട്ടു പോലേ നിത്യം അവനെ ചുറ്റുക! </lg>

<lg n="20"> എന്നെ ദ്വേഷിക്കുന്നവൎക്കും
എൻ ദേഹിക്ക് തിന്മ ഉരെക്കുന്നവൎക്കും യഹോവയിൽനിന്ന് ഇതേ കൂലി!</lg>

<lg n="21"> നീയോ കൎത്താവായ യഹോവേ, തിരുനാമം ഹേതുവായി എന്നോടു ചെയ്ക,
നിന്റേ ദയ നല്ലതാകയാൽ എന്നെ ഉദ്ധരിക്കേണമേ! </lg>

<lg n="22"> കാരണം ഞാൻ ദീനനും ദരിദ്രനും (൪൦, ൧൮)
എന്റേ ഉള്ളിൽ ഹൃദയം തുളഞ്ഞതും തന്നേ.</lg>

<lg n="23"> ചരിഞ്ഞു നീളുന്ന നിഴൽക്കണക്കേ ഞാൻ പോയി പോയി
തുള്ളനെ പോലേ കുടഞ്ഞു കളയപ്പെട്ടു.</lg>

<lg n="24"> നോമ്പു ഹേതുവായി എന്റേ മുട്ടുകൾ ഇടറുന്നു
എൻ മാംസത്തിന്നു നെയി മുട്ടിപ്പോയി.</lg>

<lg n="25"> ഞാനോ അവൎക്ക് നിന്ദ ആയി
എന്നെക്കണ്ടു തലകളെ കുലുക്കുകേ ഉള്ളൂ. (൨൨, ൭S).</lg>

<lg n="26">എൻ ദൈവമായ യഹോവേ, എന്നെ സഹായിച്ചു
നിൻ ദയെക്കു തക്കവണ്ണം ഉദ്ധരിക്കേണമേ!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/230&oldid=189825" എന്ന താളിൽനിന്ന് ശേഖരിച്ചത്