താൾ:GaXXXIV5 1.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൦൯. Psalms, CIX. 219

<lg n="11"> ഉറപ്പിച്ച നഗരത്തിൽ എന്നെ ആർ കടത്തും
ഏദൊം വരേ എന്നെ ആർ നടത്തും?</lg>

<lg n="12"> ഞങ്ങളുടേ സൈന്യങ്ങളോടു കൂടേ പുറപ്പെടാത്ത ദൈവമേ,
നീ ഞങ്ങളെ തള്ളിവിട്ടിട്ടില്ലയോ?</lg>

<lg n="13"> മാറ്റാനിൽനിന്നു ഞങ്ങൾ്ക്കു സഹായം ഇടുക!
മനുഷ്യന്റേ രക്ഷ വ്യൎത്ഥം.</lg>

<lg n="14"> ദൈവത്തിങ്കൽ നാം ബലം അനുഷ്ഠിക്കും,
നമ്മുടേ മാറ്റാന്മാരെ അവൻ ചവിട്ടിക്കളയും (൬൦, ൭- ൧൪).</lg>

൧൦൯. സങ്കീൎത്തനം.

നീതിമാൻ പീഡിതൻ ദേവരക്ഷയും (൬) ശത്രുവിൽ ശിക്ഷയും അപേക്ഷി
ച്ചു (൧൬) നീതിയുള്ള വിധിക്കു കാത്തു (൨൧) കഷ്ടത്തേക്കു (൨൬) സമാപ്തി യാ
ചിച്ചതു.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തന.

<lg n="2"> എന്റേ സ്തുതിയായ ദൈവമേ, മൌനമായിരിക്കൊല്ലാ!
അവർ ദുഷ്ടവായും ചതിവായും എന്റേ നേരേ തുറന്നു
കപടനാവുകൊണ്ടു എന്നോടു സംസാരിച്ചു,</lg>

<lg n="3"> പകവാക്കുകളാൽ എന്നെ ചുറ്റി
വെറുതേ എന്നോടു പോരാടി.</lg>

<lg n="4"> എന്റേ സ്നേഹത്തിന്നു പകരം എന്നേ ദ്വേഷിക്കുന്നു
ഞാനോ പ്രാൎത്ഥന മാത്രം.</lg>

<lg n="5"> നന്മെക്കു പകരം തിന്മയും
എൻ സ്നേഹത്തിന്നു പകരം പകയും വെക്കുന്നു.</lg>

<lg n="6"> അവന്റേ മേൽ ഒരു ദുഷ്ടനെ ആക്കി വെക്കുക
ദ്വേഷി(യായി സാത്താൻ) അവന്റേ വലഭാഗത്തു നില്ക്ക!</lg>

<lg n="7"> അവന്നു ന്യായം വിസ്തരിക്കുമ്പോൾ അവൻ ദുഷ്ടൻ എന്നു തെളിയുക
അവന്റേ പ്രാൎത്ഥനയും പാപമായ്തീരുക!</lg>

<lg n="8"> അവന്റേ നാളുകൾ ചുരുക്കമാക
അവന്റേ സ്ഥാനത്തെ മറെറാരുത്തൻ ഏല്ക്കുക!</lg>

<lg n="9"> അവന്റേ മക്കൾ അനാഥരും
ഭാൎയ്യ വിധവയുമാക!</lg>

<lg n="10"> അവന്റേ മക്കൾ ഉഴന്നലഞ്ഞു. ഇരക്കയും
ഇടിഞ്ഞ ഭവനം വിട്ടു തെണ്ടുകയും ചെയ്ക!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/229&oldid=189823" എന്ന താളിൽനിന്ന് ശേഖരിച്ചത്