താൾ:GaXXXIV5 1.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧൦. Psalms, CX. 221

<lg n="27"> ഇതു തൃക്കൈ എന്നും
യഹോവേ, നീ ചെയ്തു എന്നും അവർ അറിവാറാക!</lg>

<lg n="28"> അവർ ശപിക്കേ നീ അനുഗ്രഹിക്കയും
അവർ എഴുനീല്ക്കേ നാണിക്കയും അടിയൻ സന്തോഷിക്കയും ചെയ്ക!</lg>

<lg n="29">എന്നെ ദ്വേഷിക്കുന്നവർ ലജ്ജ ഉടുത്തു
പുതെപ്പൂ പോലേ തങ്ങളുടേ നാണം ധരിക്കേ വേണ്ടു!</lg>

<lg n="30"> എന്റേ വായികൊണ്ടു ഞാൻ യഹോവയെ അത്യന്തം വാഴ്ത്തി
അനേകരുടേ നടുവിൽ അവനെ സ്തുതിക്കും.</lg>

<lg n="30"> കാരണം ദരിദ്രന്റേ ആത്മാവിന്നു ന്യായം വിധിക്കുന്നവരിൽനിന്നു രക്ഷി
അവന്റേ വലഭാഗത്തു താൻ (പ്രതിവാദിയായി) നില്ക്കും. [പ്പാൻ</lg>

൧൧൦. സങ്കീൎത്തനം.

മഹാദാവിദ്യനായ മശീഹരാജാവും (൩) പുരോഹിതനും ആയി വാണു (൫)
ജയിക്കുന്ന പ്രകാരം വൎണ്ണിച്ചതു.

ദാവിദിന്റേ കീൎത്തന.

<lg n="1"> യഹോവ എൻ കൎത്താവോട് അരുളിച്ചെയ്യുന്നിതു:
ഞാൻ നിന്റേ ശത്രുക്കളെ
നിൻ പാദപീഠമാക്കുവോളത്തിന്ന്
എന്റേ വലഭാഗത്തിരിക്ക! </lg>

<lg n="2"> നിന്റേ ശക്തിയുടേ ദണ്ഡിനെ
യഹോവ ചിയോനിൽനിന്നു നീട്ടും:
നിന്റേ ശത്രുക്കളുടേ നടുവിൽ അധികരിച്ചുകൊൾ്ക എന്നത്രേ.</lg>

<lg n="3">നിന്റേ ജനം നിന്റേ ബലദിവത്തിൽ വിശുദ്ധ പ്രഭ പൂണ്ട
മനഃപൂൎവ്വ ദാനങ്ങൾ അത്രേ;
അരുണോദയത്തിന്റേ ഉദരത്തിൽനിന്നു
നിണക്കു (ജനിക്കുന്നതു) നിന്റേ യുവാക്കൾ ആകുന്ന മഞ്ഞു തന്നേ.</lg>

<lg n="4"> നീ മല്ക്കിചേദക്കിൻ ക്രമപ്രകാരം
എന്നേക്കും പുരോഹിതൻ തന്നേ
എന്നു യഹോവ ആണയിട്ടു അനുതപിക്കയും ഇല്ല.</lg>

<lg n="5"> തന്റേ കോപദിവസത്തിൽ കൎത്താവ് നിന്റേ വലത്തു നിന്നുകൊണ്ടു
രാജാക്കന്മാരെ ചതെച്ചു കളയുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/231&oldid=189827" എന്ന താളിൽനിന്ന് ശേഖരിച്ചത്