താൾ:GaXXXIV5 1.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൦൫. Psalms, CV. 211

<lg n="30"> ആ നാട്ടിൽ തവളകൾ
അവരുടേ രാജപ്പള്ളിയറകളിലും നിറഞ്ഞ് ഇഴഞ്ഞു; </lg>

<lg n="31"> അവൻ ചൊല്കേ, പോന്തകൾ വന്നു
അവരുടേ എല്ലാ അതിൎക്കകത്തും ഈച്ചകളും തന്നേ;</lg>

<lg n="32"> അവരുടേ മാരിയായി അവൻ കന്മഴ കൊടുത്തു
അവരേ നാട്ടിൽ അഗ്നിജ്വാലകളെ തന്നേ;</lg>

<lg n="33"> അവരുടേ മുന്തിരിയും അത്തിയും അടിച്ചു
അവരേ അതിൎക്കകത്തേ മരങ്ങളെ തകൎത്തു.</lg>

<lg n="34"> അവൻ ചൊല്കേ, വെട്ടുക്കിളിയും
എണ്ണമില്ലാതോളം തുള്ളനും വന്നു,</lg>

<lg n="35"> അവരേ നാട്ടിൽ എല്ലാ സസ്യവും തിന്നു
ആ നിലത്തേ ഫലവും ഭക്ഷിച്ചു. </lg>

<lg n="36"> അവരുടേ ദേശത്തിൽ കടിഞ്ഞൂലിനെ ഒക്കയും
അവരുടേ സകല വീൎയ്യത്തിൻ മീത്തും അവൻ അടിച്ചു (൭൮, ൫൧).</lg>

<lg n="37"> വെള്ളിപ്പൊന്നുമായി അവരെ പുറപ്പെടുവിച്ചു
അവരുടേ ഗോത്രങ്ങളിൽ ഇടറുന്നവൻ ഇല്ലാഞ്ഞു.</lg>

<lg n="38"> ആ പുറപ്പാട്ടിനാൽ മിസ്ര സന്തോഷിച്ചു
അവരുടേ പേടി ഇവരിൽ വീണതു കൊണ്ടത്രേ.</lg>

<lg n="39">അവൻ മേഘത്തെ മൂടിയാക്കി വിരിച്ചു
രാത്രിയിൽ പ്രകാശിപ്പാൻ അഗ്നിയും (ഇട്ടു).</lg>

<lg n="40"> ചോദിച്ചപ്പോൾ കാടയെ വരുത്തി
സ്വൎഗ്ഗീയ അപ്പത്താൽ അവൎക്കു തൃപ്തി ഉണ്ടാക്കി.</lg>

<lg n="41"> പാറയെ തുറന്നിട്ടു വെള്ളങ്ങൾ വഴിഞ്ഞു (൭൮, ൨൭)
വറണ്ടതിൽ കൂടി പുഴയായി ഒഴുകി. </lg>

<lg n="42">കാരണം സ്വദാസനായ അബ്രഹാമോട്
(അരുളിയ) തന്റേ വിശുദ്ധവചനത്തെ അവൻ ഓൎത്തു.</lg>

<lg n="43"> എന്നിട്ടു സ്വജനത്തെ ആനന്ദത്തിലും
താൻ തെരിഞ്ഞെടുത്തവരെ ആൎപ്പോടും പുറപ്പെടുവിച്ചു.</lg>

<lg n="44"> ജാതികളുടേ ദേശങ്ങളെ അവൎക്കു കൊടുത്തു
കുലങ്ങളുടേ പ്രയത്ന(ഫല)ത്തെ അവർ അടക്കിയതു,</lg>

<lg n="45"> അവന്റേ വെപ്പുകളെ പ്രമാണിപ്പാനും
ധൎമ്മങ്ങളെ സൂക്ഷിപ്പാനും തന്നേ. ഹല്ലെലൂയാഃ .</lg>


14*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/221&oldid=189807" എന്ന താളിൽനിന്ന് ശേഖരിച്ചത്