താൾ:GaXXXIV5 1.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

210 Psalms, CV. സങ്കീൎത്തനങ്ങൾ ൧൦൫.

<lg n="13"> അവർ ജാതിയിൽനിന്നു ജാതിയിലേക്കും
രാജ്യം വിട്ട് അന്യജനത്തിലേക്കും സഞ്ചരിക്കയിൽ,</lg>

<lg n="14"> അവരെ പീഡിപ്പിപ്പാൻ മനുഷ്യരെ സമ്മതിയാതേ
രാജാക്കളെയും അവർ മൂലമായി ശിക്ഷിച്ചു;</lg>

<lg n="15"> എന്റേ അഭിഷിക്തരെ തൊടായ്വിൻ
എൻ പ്രവാചകരിൽ തിന്മ വരുത്തായ്വിൻ (എന്നിരുന്നു).</lg>

<lg n="16"> പിന്നേ ദേശത്തിന്മേൽ ക്ഷാമം വിളിച്ചു
അപ്പമാകുന്ന ദണ്ഡ് അശേഷം ഒടിച്ചു;</lg>

<lg n="17"> അവൎക്കു മുമ്പേ ഒരു പുരുഷനെ അയച്ചു
യോസേഫ് ദാസനായി വില്ക്കപ്പെട്ടു.</lg>

<lg n="18">തളകൊണ്ട് അവന്റേ കാലുകളെ മുടക്കി
അവന്റേ ദേഹി ഇരിമ്പിൽ അകപ്പെട്ടു,</lg>

<lg n="19"> ആയവന്റേ വാക്കു വരികയും
യഹോവയുടേ മൊഴി അവനെ ഊതിക്കഴിക്കയും ചെയ്വോളമേ.</lg>

<lg n="20"> (അന്നു) രാജാവ് ആളയച്ചു അവനെ അഴിപ്പിച്ചു
വംശങ്ങളെ ഭരിക്കുന്നവൻ അവനെ വിടുതലാക്കി,</lg>

<lg n="21"> സ്വഭവനത്തിന്നു യജമാനനും
തന്റേ സകല സമ്പത്തിലും വാഴുന്നോനും ആക്കി,</lg>

<lg n="22"> തന്റേ പ്രഭുക്കളെ അവൻ തൻ ഉള്ളംകൊണ്ടു കെട്ടുവാനും
തൻ മൂപ്പരെ ജ്ഞാനം പഠിപ്പിപ്പാനും (ഏല്പിച്ചു).</lg>

<lg n="23"> എന്നാറേ ഇസ്രയേൽ മിസ്രയിൽ ചെന്നു
യാക്കോബ് ഹാം ദേശത്തിൽ പരദേശിയായി നടന്നു.</lg>

<lg n="24"> പിന്നേ സ്വജനത്തെ അത്യന്തം പെരുകിച്ചു
അവരെ മാറ്റാന്മാരെക്കാൾ ഉരക്കുമാറാക്കി.</lg>

<lg n="25"> സ്വജനത്തെ പകെപ്പാനും
തൻ അടിയാരിൽ കൌശലം പ്രയോഗിപ്പാനും ആയവരുടേ ഹൃദയം മ </lg>

<lg n="26"> സ്വദാസനായ മോശയെയും [റിച്ചു.
താൻ തെരിഞ്ഞെടുത്ത അഹരോനെയും അയച്ചു.</lg>

<lg n="27"> ഇവർ അവന്റേ അടയാളവാക്കുകളെ ആ കൂട്ടരിലും
അവന്റേ അത്ഭുതങ്ങളെ ഹാം ദേശത്തിലും ഇട്ടു (൭൮, ൪൩).</lg>

<lg n="28"> അവൻ അന്ധകാരം അയച്ചു ഇരുളാക്കി
അവന്റേ വാക്കുകളോട് അവർ മറുത്തതും ഇല്ല.</lg>

<lg n="29"> അവരുടേ വെള്ളങ്ങളെ രക്തമാക്കി മാറ്റി
അങ്ങേ മീനുകളെ മരിപ്പിച്ചു;</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/220&oldid=189805" എന്ന താളിൽനിന്ന് ശേഖരിച്ചത്