താൾ:GaXXXIV5 1.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

212 Psalms, CVI. സങ്കീൎത്തനങ്ങൾ ൧൦൬.

൧൦൬. സങ്കീൎത്തനം.

കൃപാസമ്പന്നനോട് ഇസ്രയേൽ (൬) മിസ്രയിലും (൧൩) മരുവിലും (൩൪)
കനാനിലും കാണിച്ച കൃതഘ്നത മുതലായ പാപങ്ങളെ ഏറ്റു പറഞ്ഞു (൪൪) ശി
ക്ഷകൾ്ക്കു പരിശാന്തി അപേക്ഷിച്ചതു.

<lg n="1"> ഹല്ലെലൂയാഃ.
യഹോവയെ വാഴ്ത്തുവിൻ (൧൦൫, ൧) കാരണം അവൻ നല്ലവൻ തന്നേ,
അവന്റേ ദയ യുഗപൎയ്യന്തമുള്ളതല്ലോ (൧൦൦, ൫).</lg>

<lg n="2"> യഹോവയുടേ മിടുമകളെ ആർ മൊഴിയും,
അവന്റേ സകല സ്തുതിയും ആർ കേൾ്പിക്കും?</lg>

<lg n="3"> ന്യായത്തെ കാത്തു
എല്ലാ സമയത്തും നീതി ചെയ്യുന്നവർ ധന്യർ! </lg>

<lg n="4"> തിരുജനത്തെ പ്രസാദിക്കയിൽ യഹോവേ, എന്നെ ഓൎക്കേണമേ,
നിന്റേ രക്ഷയെകൊണ്ട് എന്നെ സന്ദൎശിക്കേണമേ.</lg>

<lg n="5"> നീ തെരിഞ്ഞെടുത്തവരുടേ സുഖത്തെ കാണ്മാനും
തിരുജാതിയുടേ സന്തോഷത്തിൽ സന്തോഷിപ്പാനും
നിന്റേ അവകാശത്തോട് ഒന്നിച്ചു പ്രശംസിച്ചു കൊൾ്വാനും തന്നേ! </lg>

<lg n="6"> ഞങ്ങൾ പിതാക്കന്മാരോടു കൂടേ പാപം ചെയ്തു
പിഴെച്ചു ദ്രോഹിച്ചു. </lg>

<lg n="7"> ഞങ്ങളുടേ പിതാക്കൾ മിസ്രയിൽ നിന്റേ അതിശയങ്ങളെ ബോധിക്കാ
നിന്റേ ദയകളുടേ പെരുമയെ ഓൎക്കാതേയും [തേയും
കടല്പുറത്തു ചെങ്കടലരികേ മറുത്തു പോയി. </lg>

<lg n="8"> അവനോ തന്റേ ശൌൎയ്യം അറിയിപ്പാൻ
സ്വനാമം ഹേതുവായി അവരെ രക്ഷിച്ചു,</lg>

<lg n="9"> ചെങ്കടലിനെ ശാസിച്ചു അത് ഉണങ്ങിയാറേ
മരുവെ പോലേ ആഴികളിൽ കൂടി അവരെ നടത്തി,</lg>

<lg n="10">പകയന്റേ കയ്യിൽനിന്ന് അവരെ രക്ഷിച്ചു
ശത്രുകയ്യിൽനിന്നു വീണ്ടെടുത്തു,</lg>

<lg n="11"> അവരുടേ മാറ്റാന്മാരെ വെള്ളങ്ങൾ മൂടിക്കളഞ്ഞു
അവർ ഒരുവനും ശേഷിച്ചതും ഇല്ല.</lg>

<lg n="12">അന്ന് അവന്റേ വചനങ്ങളിൽ അവർ വിശ്വസിച്ചു
അവന്റേ സ്തോത്രം പാടുന്നു. </lg>

<lg n="13"> ആയവന്റേ ക്രിയകളെ അവർ വിരഞ്ഞു മറന്നു
അവന്റേ ആലോചനയെ കാത്തു നില്ക്കാതേ,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/222&oldid=189810" എന്ന താളിൽനിന്ന് ശേഖരിച്ചത്