താൾ:GaXXXIV5 1.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

200 Psalms, XCVIII. XCIX, സങ്കീൎത്തനങ്ങൾ ൯൮. ൯൯.

൯൮. സങ്കീൎത്തനം.

സ്വജനത്തെ വീണ്ടെടുക്കുന്ന കൎത്താവെ (൪) എല്ലാ വിപത്തിലും (൭) എ
ങ്ങും സ്തുതിക്കേണം.

കീൎത്തന.

<lg n="1"> യഹോവെക്കു പുതിയ പാട്ടു പാട്ടു പാടുവിൻ (൯൬, ൧)!
കാരണം അവൻ അതിശയങ്ങളെ ചെയ്തു
അവന്റേ വലങ്കൈയും വിശുദ്ധഭുജവും അവന്നു രക്ഷവരുത്തി (യശ. </lg>

<lg n="2">യഹോവ സ്വരക്ഷയെ അറിയിച്ചു [൫൯, ൧൬. ൫൨, ൧൦.
ജാതികൾ കാണ്കേ സ്വനീതിയെ വെളിപ്പെടുത്തി.</lg>

<lg n="3"> ഇസ്രയേൽ ഗൃഹത്തോടു തനിക്കുള്ള ദയയും വിശ്വസ്തതയും അവൻ ഓൎത്തു
നമ്മുടേ ദൈവത്തിൻ രക്ഷയെ ഭൂമിയുടേ അറുതികൾ എല്ലാം കാണ്കയും
[ചെയ്തു.</lg>

<lg n="4"> സൎവ്വഭൂമിയായുള്ളോവേ യഹോവെക്കു ഘോഷിപ്പിൻ (൬൬, ൧)
പൊട്ടി ആൎത്തു കീൎത്തിച്ചു കൊൾ്വിൻ!</lg>

<lg n="5"> കിന്നരം കൊണ്ടു യഹോവയെ കീൎത്തിപ്പിൻ
കിന്നരത്താലും ഗീതസ്വരത്താലും തന്നേ!</lg>

<lg n="6"> തുത്താരി കാഹളശബ്ദത്താലും
യഹോവ എന്ന രാജാവിൻ മുമ്പിൽ ഘോഷിപ്പിൻ!</lg>

<lg n="7"> സമുദ്രവും അതിൽ നിറയുന്നതും മുഴങ്ങുക (൯൬, ൧൧)
ഊഴിയും അതിൽ വസിക്കുന്നവരും ക്രടേ (൨൪, ൧)! </lg>

<lg n="8"> നദികൾ കൈകൊട്ടുക
മലകൾ ഒക്കത്തക്ക ആൎക്കുക (യശ.(൫൫, ൧൨)!</lg>

<lg n="9"> യഹോവയുടേ മുമ്പിൽ തന്നേ; അവൻ ഭൂമിക്ക് ന്യായം വിധിപ്പാൻ വരു
ഊഴിക്കു നീതിയിലും [ന്നുവല്ലോ
വംശങ്ങൾ്ക്കു നേരിലും താൻ ന്യായം വിധിക്കും (൯൬, ൧൩).</lg>

൯൯. സങ്കീൎത്തനം.

ശക്തിനീതികളോടും ഭരിക്കുന്നവനെ സ്തുതിച്ചു (൬) എല്ലാവരും പാപം വിട്ടു
സേവിക്കേണം.

<lg n="1"> യഹോവ വാഴുന്നു (൯൭, ൧) വംശങ്ങൾ വിറെക്കുന്നു
കെരൂബുകളിൽ വസിക്കുന്നവൻ (വാണു) ഭൂമി കുലുങ്ങുന്നു.</lg>

<lg n="2"> യഹോവ ചിയോനിൽ വലിയവനും
എല്ലാ വംശങ്ങൾ്ക്കു മീതേ ഉയൎന്നവനും ആകുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/210&oldid=189786" എന്ന താളിൽനിന്ന് ശേഖരിച്ചത്