താൾ:GaXXXIV5 1.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൦൦. Psalms, C. 201

<lg n="3"> മഹാനും ഭയങ്കരനും (൫ മോ. ൧൦, ൧൭) എന്നുള്ള തിരുനാമത്തെ അവർ വാ
വിശുദ്ധൻ അവനത്രേ. [ഴ്ത്തും;</lg>

<lg n="4"> രാജാവിന്റേ ശക്തിയും ന്യായത്തെ സ്നേഹിക്കുന്നു;
നേരിനെ നീ സ്ഥാപിച്ചു
യാക്കോബിൽ ന്യായവും നീതിയും ഉണ്ടാക്കി.</lg>

<lg n="5"> നമ്മുടേ ദൈവമായ യഹോവയെ ഉയൎത്തി
അവന്റേ പാദപീഠം തൊഴുവിൻ;
അവനേ വിശുദ്ധൻ.</lg>

<lg n="6"> അവന്റേ പുരോഹിതരിൽ മോശയഹരോന്മാരും,
അവന്റേ നാമം വിളിച്ചു യാചിക്കുന്നവരിൽ ശമുവേലും ഉണ്ടു;
ഇവർ യഹോവയോടു വിളിക്കും അവൻ ഉത്തരം കല്പിക്കയും ചെയ്യും.</lg>

<lg n="7"> മേഘത്തൂണിൽനിന്ന് അവരോട്ട സംസാരിക്കും;
അവന്റേ സാക്ഷ്യങ്ങളെയും
അവൎക്കു കൊടുത്ത വെപ്പും അവർ കാത്തു.</lg>

<lg n="8">ഞങ്ങളുടേ ദൈവമായ യഹോവേ, നീ അവൎക്ക് ഉത്തരമരുളി;
ജനത്തിന്നു ക്ഷമിക്കുന്ന ദേവനും
അവരുടേ ദുഷ്കൎമ്മങ്ങൾ്ക്കു പ്രതിക്രിയ നടത്തുന്നവനുമായി</lg>

<lg n="9"> നമ്മുടേ ദൈവമായ യഹോവയെ ഉയൎത്തി
അവന്റേ വിശുദ്ധപൎവ്വതത്തെ തൊഴുവിൻ,
നമ്മുടേ ദൈവമായ യഹോവയത്രേ വിശുദ്ധൻ!</lg>

൧൦൦. സങ്കീൎത്തനം.

ഉത്തമകൎത്താവിനെ സകലജാതികളും സേവിപ്പാൻ പ്രബോധനം.
സ്തുതിയാഗത്തിന്നുള്ള കീൎത്തന.


<lg n="1"> സൎവ്വഭൂമിയായുള്ളോവേ, യഹോവെക്കു ഘോഷിപ്പിൻ (൯൮, ൪)! </lg>

<lg n="2"> സന്തോഷത്തിൽ യഹോവയെ സേവിപ്പിൻ
ആൎത്തുംകൊണ്ട് അവന്റേ മുമ്പിൽ ചെല്ലുവിൻ! </lg>

<lg n="3"> യഹോവ തന്നേ ദൈവം എന്ന് അറിഞ്ഞുകൊൾ്വിൻ (൪൬, ൧൧);
നാമല്ല അവനത്രേ നമ്മേ ഉണ്ടാക്കി [(൯൫, ൬. ൭)!
അവന്റേ ജനവും അവന്റേ മേച്ചലിലേ ആടുകളും (ആവാൻ) തന്നേ</lg>

<lg n="4"> വാഴ്ത്തിക്കൊണ്ട് അവന്റേ വാതിലുകളിലും
സ്തോത്രത്തോടേ അവന്റേ പ്രാകാരങ്ങളിലും വരുവിൻ,
അവനെ വാഴ്ത്തി തിരുനാമത്തെ ആശീൎവ്വദിപ്പിൻ!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/211&oldid=189788" എന്ന താളിൽനിന്ന് ശേഖരിച്ചത്