താൾ:GaXXXIV5 1.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൯൭. Psalms, XCVII. 199

൯൭. സങ്കീൎത്തനം.

കൎത്താവ് പ്രത്യക്ഷനായി (൪) സൎവ്വജാതികൾ്ക്കും ന്യായം വിധിച്ചാൽ (൭)
ബിംബസേവികൾ്ക്കു നാണവും ചിയോന്നു സന്തോഷവും വരുന്നതു കൊണ്ടു
(൧൦) പാപത്തെ വെറുപ്പാൻ പ്രബോധിപ്പിച്ചതു.

<lg n="1"> യഹോവ വാഴുന്നു (൯൩, ൧) എന്നതിനാൽ ഭൂമി ആനന്ദിക്ക (൯൬, ൧൧),
ബഹു ദ്വീപുകളും സന്തോഷിക്ക!</lg>

<lg n="2"> മേഘവും അന്ധകാരവും അവനെ ചൂഴുന്നു
നീതിയും ന്യായവും തൽസിംഹാസനത്തിന്റേ തൂൺ തന്നേ (൮൯, ൧൫). </lg>

<lg n="3"> അവന്റേ മുമ്പാകേ അഗ്നി നടന്നു (൫൦, ൩)
ചുറ്റിലും അവന്റേ മാറ്റാന്മാരെ കത്തിക്കുന്നു.</lg>

<lg n="4"> അവന്റേ മിന്നലുകൾ ഊഴിയെ പ്രകാശിപ്പിച്ചു
(൭൭, ൧൯) ഭൂമി കണ്ടു വിറെച്ചു.</lg>

<lg n="5"> യഹോവയുടേ മുമ്പിൽനിന്നു മലകൾ മെഴുകു പോലേ ഉരുകി
സൎവ്വഭൂമിയുടേ കൎത്താവിൻ മുമ്പിൽ നിന്നത്രേ (മീക ൧, ൪).</lg>

<lg n="6"> വാനങ്ങൾ അവന്റേ നീതിയെ കഥിക്കുന്നു (൫൦, ൬)
എല്ലാ വംശങ്ങളും അവന്റേ തേജസ്സു കാണും (യശ. ൪൦, ൫).</lg>

<lg n="7"> അസത്തുകളിൽ പ്രശംസിക്കുന്ന
വിഗ്രഹസേവികൾ ഒക്കയും നാണിക്കും (യശ. ൪൨, ൧൭).
സൎവ്വദേവകളായുള്ളോരേ, അവനെ തൊഴുവിൻ!</lg>

<lg n="8">ചിയോൻ കേട്ട സന്തോഷിക്കുന്നു,
യഹോവേ, നിന്റേ ന്യായവിധികൾ നിമിത്തം
യഹൂദാപുത്രിമാർ ആനന്ദിക്കുന്നു (൪൮, ൧൨).</lg>

<lg n="9"> കാരണം യഹോവേ, സൎവ്വഭൂമിയുടേ മേലും നീ അത്യുന്നതൻ (൮൯, ൧൯)
സകല ദേവകൾ്ക്കും മീതേ ഏറേ ഉയൎന്നിരിക്കുന്നു (൪൭, ൧൦).</lg>

<lg n="10"> യഹോവയെ സ്നേഹിക്കുന്നോരേ, തിന്മയെ പകെപ്പിൻ!
സ്വഭക്തരുടേ ദേഹികളെ അവൻ കാക്കുന്നു,
ദുഷ്ടരുടേ കൈയിൽനിന്ന് അവരെ ഉദ്ധരിക്കും.</lg>

<lg n="11"> നീതിമാന്നു വെളിച്ചവും
ഹൃദയനേരുള്ളവൎക്കു സന്തോഷവും വിതറപ്പെടുന്നു.</lg>

<lg n="12">നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചു (൩൨, ൧൧)
അവന്റേ വിശുദ്ധ ശ്രുതിയെ വാഴ്ത്തുവിൻ (൩൦, ൫)!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/209&oldid=189784" എന്ന താളിൽനിന്ന് ശേഖരിച്ചത്