താൾ:GaXXXIV5 1.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

174 Psalms, LXXVIII. സങ്കീൎത്തനങ്ങൾ ൭൮.

<lg n="34"> അവരെ കൊന്നാൽ അവനെ തിരയും,
മടങ്ങി വന്നു ദേവനെ തേടുകയും,</lg>

<lg n="35"> ദൈവം തങ്ങളുടേ പാറ എന്നും
അത്യുന്നത ദേവൻ തങ്ങളെ വീണ്ടെടുപ്പുകാരൻ എന്നും ഓൎക്കയും ചെയ്യും.</lg>

<lg n="36"> വായികൊണ്ട് അവന്നു ബോധം വരുത്തി
നാവുകൊണ്ട് അവന്നു ഭോഷ്ക്കു പറയും;</lg>

<lg n="37"> അവരുടേ ഹൃദയം അവനോടു സ്ഥിരമല്ല താനും;
അവന്റേ നിയമത്തിൽ അവർ ഉറെച്ചതും ഇല്ല.</lg>

<lg n="38"> ആയവനോ കരളലിഞ്ഞു
ദ്രോഹത്തെ മൂടിക്കളകയും നശിപ്പിക്കായ്കയും
അന്നന്നു സ്വകോപത്തെ മടക്കയും
തന്റേ എല്ലാ ഊഷ്മാവിനെ ഉണൎത്തായ്കയും ചെയ്യും;</lg>

<lg n="39">അവർ ജഡം എന്നും തിരിഞ്ഞു
വരാതേ പോയ്പോകുന്ന ശ്വാസം എന്നും അവൻ ഓൎത്തു.</lg>

<lg n="40"> മരുഭൂമിയിൽ അവർ എത്രവട്ടം അവനോടു മറുത്തു
പാഴ്നിലത്തിൽ അവനെ മുഷിപ്പിച്ചു!</lg>

<lg n="41"> തിരികേ തിരികേ ദേവനെ പരീക്ഷിച്ചു
ഇസ്രയേലിന്റേ വിശുദ്ധനെ ഉഴപ്പിച്ചു.</lg>

<lg n="42"> മാറ്റാനിൽനിന്ന് അവരെ വീണ്ടുകൊണ്ടു നാൾ
അവന്റേ കയ്യേ അവർ ഓൎത്തില്ല;</lg>

<lg n="43"> മിസ്രയിൽ അവൻ തന്റേ അടയാളങ്ങളെയും
ചാനി നാട്ടിൽ തൻ അത്ഭുതങ്ങളെയും ഇട്ടതും,</lg>

<lg n="44"> അവരുടേ കൈ വഴികളെ രക്തമാക്കി മാറ്റി
തോടുകളെ കുടിക്കാതാക്കി ചമെച്ചതും,</lg>

<lg n="45"> പോന്തകൾ അവരിൽ അയച്ചു തിന്നിച്ചു
തവള (മുതലായതിനാൽ) നശിപ്പിച്ചതും,</lg>

<lg n="46"> അവരുടേ വിളവിനെ വെട്ടുകിളിക്കും
അവരുടേ പ്രയത്നത്തെ തുള്ളന്നും കൊടുത്തതും,</lg>

<lg n="47"> കന്മഴകൊണ്ട് അവരുടേ മുന്തിരിവള്ളിയും
ആലിപ്പഴംകൊണ്ട് അമാറത്തികളും വധിച്ചതും,</lg>

<lg n="48"> അവരുടേ കന്നുകാലികളെ കന്മഴെക്കും
മൃഗക്കൂട്ടങ്ങളെ ജ്വാലകൾ്ക്കും സമൎപ്പിച്ചതും,</lg>

<lg n="49"> തൻ കോപത്തിൻ ചൂടു ചീറ്റം ഈറൽ പീഡ
ഇവറ്റോടു ദുൎദൂതന്മാരുടേ വ്യൂഹത്തെ അവരിൽ അയച്ചൂട്ടു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/184&oldid=189735" എന്ന താളിൽനിന്ന് ശേഖരിച്ചത്