താൾ:GaXXXIV5 1.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൭൮. Psalms, LXXVIII. 175

<lg n="50"> സ്വകോപത്തിന്നു മാൎഗ്ഗം നികത്തി
മരണത്തോട് അവരുടേ പ്രാണനെ വിലക്കാതേ
മഹാവ്യാധിയിൽ അവരുടേ ജീവനെ സമൎപ്പിച്ചു,</lg>

<lg n="51"> മിസ്രയിലേ കടിഞ്ഞൂലിനെ ഒക്കയും
ഹാം കൂടാരങ്ങളിലേ വീൎയ്യങ്ങളുടേ മീത്ത് എല്ലാം അടിച്ചതും,</lg>

<lg n="52"> ആട്ടിങ്കൂട്ടം പോലേ സ്വജനത്തെ യാത്രയാക്കി
നിവഹം കണക്കേ മരുവിൽ കൂടി തെളിച്ചതും,</lg>

<lg n="53"> താൻ നിൎഭയമായി നടത്തുകയാൽ
അവർ പേടിയാതേ നില്ക്കേ ശത്രുക്കളെ സമുദ്രം മൂടിയതും,</lg>

<lg n="54"> തന്റേ വിശുദ്ധ അതിരിലേക്ക്
തന്റേ വലങ്കൈ സമ്പാദിച്ച ഈ മലയോളം അവരെ വരുത്തിയതും,</lg>

<lg n="55">ജാതികളെ അവരുടേ മുമ്പിൽനിന്നു നീക്കി
അളത്തക്കയറുകൊണ്ട് അവകാശമാക്കിക്കളഞ്ഞു
അവരുടേ കൂടാരങ്ങളിൽ ഇസ്രയേൽ ഗോത്രങ്ങളെ താൻ കുടിയിരുത്തി
[യതും (അവർ മറന്നു കഷ്ടം).</lg>

<lg n="56">അനന്തരം അവർ അത്യുന്നത ദൈവത്തെ പരീക്ഷിച്ചു മറുത്തു
അവന്റേ സാക്ഷ്യങ്ങളെ പ്രമാണിക്കാതേ, </lg>

<lg n="57"> തങ്ങളുടേ അപ്പന്മാരെ പോലേ ചതിച്ചു പിൻവാങ്ങി
കൃത്രിമവില്ലു കണക്കേ മറിഞ്ഞു പോയി,</lg>

<lg n="58"> തങ്ങളുടേ കുന്നുകാവുകളെ കൊണ്ട് അവന്നു വ്യസനവും
വിഗ്രഹങ്ങളാൽ എരിവും വരുത്തി.</lg>

<lg n="59"> എന്നതു ദൈവം കേട്ടിട്ടു കെറുത്തു (൨ ൧)
ഇസ്രയേലേ ഏറ്റം നിരസിച്ചു,</lg>

<lg n="60"> മനുഷ്യരിൽ വസിപ്പിച്ച കൂടാരമാകുന്ന
ശീലോ പാൎപ്പിടത്തെ ഉപേക്ഷിച്ചു,</lg>

<lg n="61"> സ്വശക്തിയെ പ്രവാസത്തിലും
തന്റേ അഴകിനെ മാറ്റാന്റെ കൈയിലും കൊടുത്തു,</lg>

<lg n="62"> സ്വജനത്തെ വാളിന്നു സമൎപ്പിച്ചുകളഞ്ഞു
തന്റേ അവകാശത്തോടു കെറുത്തു (൧ ശമു. ൪).</lg>

<lg n="63"> അവന്റേ യുവാക്കളെ അഗ്നി ഭക്ഷിച്ചു
അവന്റേ കന്യമാരെ (വേളിപ്പാട്ടുകളാൽ) കൊണ്ടാടുമാറില്ല;</lg>

<lg n="64"> അവന്റേ പുരോഹിതന്മാർ വാളാൽ പട്ടു
അവന്റേ വിധവമാർ കരയാതേ നില്ക്കും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/185&oldid=189738" എന്ന താളിൽനിന്ന് ശേഖരിച്ചത്