താൾ:GaXXXIV5 1.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൭൮. Psalms, LXXVIII. 173

<lg n="19"> ദേവൻ മരുവിലും മേശ ഒരുക്കുവാൻ ശക്തനോ?</lg>

<lg n="20"> അതാ പാറയെ അവൻ അടിപ്പിച്ചിട്ടു വെള്ളങ്ങൾ വഴിഞ്ഞു.
തോടുകൾ ഒലിച്ചുവല്ലോ;
അപ്പം തരുവാൻ കൂടേ കഴിയുമോ?
സ്വജനത്തിന്ന് ഇറച്ചി എത്തിക്കുമോ?
എന്നു ചൊല്ലി ദൈവത്തിന്ന് എതിർ പറഞ്ഞു.</lg>

<lg n="21"> എന്നതു കേട്ടിട്ടു യഹോവ കെറുത്തു
യാക്കോബിന്നു നേരേ തീ കത്തി
ഇസ്രയേലിന്നു നേരേ കോപം കിളൎന്നു,</lg>

<lg n="22"> അവർ ദൈവത്തിൽ വിശ്വസിക്കാതേയും
അവന്റേ രക്ഷയിൽ ആശ്രയിക്കാതേയും പോകയാൽ തന്നേ.</lg>

<lg n="23"> മീത്തൽ ഇളമുകിലെ കല്പിച്ചു
വാനവാതിലുകളെ തുറന്നു,</lg>

<lg n="24"> തിന്മാൻ അവരുടേ മേൽ മന്ന വൎഷിച്ചു
സ്വൎഗ്ഗധാന്യം അവൎക്കു കൊടുത്തു;</lg>

<lg n="25"> ശൌൎയ്യവാന്മാരുടേ അപ്പം അവനവൻ തിന്നു
തൃപ്തിയോളം അവവൎക്കു വഴിയൂട്ട് അയച്ചു.</lg>

<lg n="26"> കിഴക്കങ്കാറ്റെ വാനത്തിൽ(നിന്നു) യാത്രയാക്കി
സ്വശക്തിയാൽ തെന്നലിനെ വരുത്തി,</lg>

<lg n="27"> അവരിൽ ധൂളി പോലേ ഇറച്ചിയും
കടലിലേ മണൽ പോലേ ചിറകുറ്റ പക്ഷിയും ചെയ്തു,</lg>

<lg n="28"> പാളയനടുവിലും
അവരുടേ പാൎപ്പിടങ്ങൾ്ക്കു ചുറ്റും വീഴിച്ചു;</lg>

<lg n="29"> അവരും തിന്നു ഏറ്റം തൃപ്തരായി
അവൎക്ക് അവൻ ആഗ്രഹം പോലേ വരുത്തി.</lg>

<lg n="30"> ആഗ്രഹിച്ചതിനോട് അവർ വേൎവ്വിടാതേ
അവരുടേ ഭക്ഷണം വായിൽ ഉള്ളപ്പോൾ തന്നേ</lg>

<lg n="31"> ദൈവകോപം അവരെക്കൊള്ള കിളൎന്നു
അവരിൽ തടി വെച്ചവരെ അവൻ കൊന്നു
ഇസ്രയേൽ യുവാക്കളെ കമിഴ്ത്തിക്കളഞ്ഞു.</lg>

<lg n="32"> ഇതെല്ലാം സംഭവിച്ചിട്ടും അവർ പിന്നേയും പാപം ചെയ്തു വന്നു
അവന്റേ അതിശയങ്ങളാൽ വിശ്വസിച്ചതും ഇല്ല (൪ മോ. ൧൪, ൧൧).</lg>

<lg n="33"> അവനും മായയിൽ അവരുടേ നാളുകളെയും
ത്രാസത്തിൽ അവരുടേ ആണ്ടുകളെയും ക്ഷയിപ്പിച്ചു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/183&oldid=189734" എന്ന താളിൽനിന്ന് ശേഖരിച്ചത്