താൾ:GaXXXIV5 1.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

172 Psalms, LXXVIII. സങ്കീൎത്തനങ്ങൾ ൭൮.

<lg n="4"> അവരുടേ മക്കളോടു നിഷേധിക്കാതേ
പിറേറ തലമുറയോടു യഹോവയുടേ സ്തുതികളെയും
അവന്റേ ഓജസ്സും അവൻ ചെയ്ത അതിശയങ്ങളും നാം വൎണ്ണിച്ചു പോരുക.</lg>

<lg n="5"> അവനാകട്ടേ യാക്കോബിൽ സാക്ഷ്യം സ്ഥാപിച്ചു
ഇസ്രയേലിൽ ധൎമ്മത്തെ വെച്ചപ്പോൾ,
നമ്മുടേ പിതാക്കന്മാരോടു ആയവ തങ്ങളുടേ മക്കളെ അറിയിപ്പാൻ കല്പി</lg>

<lg n="6"> പിറ്റേ തലമുറ ഗ്രഹിക്കയും [ച്ചു.
ജനിപ്പാനുള്ള മക്കൾ എഴുനീറ്റു തങ്ങളുടേ മക്കളോടു വിവരിക്കയും,</lg>

<lg n="7"> ഇവർ തങ്ങളുടേ പ്രത്യാശ ദൈവത്തിങ്കൽ വെക്കയും
ദേവന്റേ വങ്ക്രിക്രിയകളെ മറക്കാതേ തൽകല്പനകളെ സൂക്ഷിക്കയും</lg>

<lg n="8">പിതാക്കളെ പോലേ ഹൃദയം ഒരുക്കാതേ
ദേവനോടു വിശ്വസ്തമല്ലാത്ത ആത്മാവുള്ള ക്രട്ടമായി [ന്നത്രേ.
മത്സരിച്ചും മറുത്തും കൊള്ളുന്ന തലമുറയായി പോകായ്കയും ചെയ്യേണ്ടതി</lg>

<lg n="9"> എഫ്രയിം പുത്രന്മാർ വില്ലാളികളായ ആയുധപാണികൾ എങ്കിലും
അടൽ പോരുന്ന നാളിൽ പിന്തിരിഞ്ഞു;</lg>

<lg n="10"> ദൈവത്തിൻ നിയമത്തെ അവർ കാക്കാതേ
അവന്റേ ധൎമ്മത്തിൽ നടക്കുന്നതു വെറുത്തു,</lg>

<lg n="11"> തൽപ്രവൃത്തികളെയും
അവൻ അവൎക്കു കാണിച്ച അതിശയങ്ങളെയും മറന്നു വിട്ടു.</lg>

<lg n="12"> ആയവൻ മിസ്രദേശത്തു ചാനി നാട്ടിൽ
അവരുടേ പിതാക്കന്മാർ കാണ്കേ അതിശയം ചെയ്തു:</lg>

<lg n="13"> സമുദ്രം പിളൎന്നു അവരെ കടത്തി
അണ പോലേ വെള്ളങ്ങളെ നിറുത്തി (൨ മോ. ൧൫, ൮);</lg>

<lg n="14"> പകലിൽ മേഘത്താലും
രാത്രി എല്ലാം അഗ്നിപ്രകാശത്താലും അവരെ നടത്തി. </lg>

<lg n="15"> മരുവിലേ പാറകളെ പിളൎന്നു
ആഴികൊണ്ട് എന്ന പോലേ അവരെ പെരികേ കുടിപ്പിച്ചു</lg>

<lg n="16"> ശൈലത്തിൽനിന്ന് ഒഴുക്കുകളെ പുറപ്പെടുവിച്ചു
പുഴകൾ കണക്കേ നീർ ഇറക്കി.</lg>

<lg n="17"> ആയവരോ ഇനിയും അവനോടു പാപം ചെയ്തു
വറണ്ടതിൽ അത്യുന്നതനോടു മറുത്തു പോന്നു,</lg>

<lg n="18"> തങ്ങളുടേ കൊതിക്ക് ആഹാരം ചോദിപ്പാന്തക്കവണ്ണം
ഹൃദയംകൊണ്ടു ദേവനെ പരീക്ഷിച്ചു:</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/182&oldid=189732" എന്ന താളിൽനിന്ന് ശേഖരിച്ചത്